സർക്കാർ ജോലി, 2.5 കോടി ക്യാഷ് പ്രൈസ്; ശ്രീചരണിയ്ക്ക് വൻ പാരിതോഷികവുമായി ആന്ധ്രാപ്രദേശ് സർക്കാർ

ലോകകപ്പിലെ ശ്രീചരണിയുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നതായി ചന്ദ്രബാബു നായിഡു പ്രതികരിച്ചു

സർക്കാർ ജോലി, 2.5 കോടി ക്യാഷ് പ്രൈസ്; ശ്രീചരണിയ്ക്ക് വൻ പാരിതോഷികവുമായി ആന്ധ്രാപ്രദേശ് സർക്കാർ
dot image

വനിതാ ഏകദിന ലോകകപ്പ് കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ യുവക്രിക്കറ്റ് താരം ശ്രീ ചരണിയ്ക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. 2.5 കോടി ക്യാഷ് പ്രൈസ്, ഒന്നാം ​ഗ്രൂപ്പ് സർക്കാർ ജോലി, കൂടാതെ താരത്തിന്റെ ജന്മനാടായ കടപ്പയിൽ 1,000 ചതുരശ്ര യാർഡ് വിസ്തീർണ്ണമുള്ള വീടിനായുള്ള സ്ഥലവും നൽകിയാണ് ശ്രീ ചരണിയെ ആന്ധ്രാപ്രദേശ് സർക്കാർ ആദരിക്കുക. താരത്തെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ലോകകപ്പിലെ ശ്രീചരണിയുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നതായി ചന്ദ്രബാബു നായിഡു പ്രതികരിച്ചു. ചരണിയുടെ വിജയം ആന്ധ്രാപ്രദേശിന് അഭിമാനകരമായ നിമിഷമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകകപ്പിൽ അവിശ്വസനീയമായ പ്രകടനമാണ് ശ്രീചരണി പുറത്തെടുത്തത്. ഈ വർഷം ഏപ്രീലിൽ മാത്രമാണ് 21കാരിയായ ഈ ഇടംകയ്യൻ സ്പിന്നർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. എങ്കിലും ലോകകപ്പിലുടെനീളം ഇന്ത്യയുടെ വിശ്വസ്ത ബൗളർമാരിൽ ഒരാളായിരുന്നു ശ്രീചരണി.

ലോകകപ്പിലാകെ 14 വിക്കറ്റുകൾ ശ്രീചരണി സ്വന്തമാക്കി. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ആനെകെ ബോഷിനെ പൂജ്യത്തിന് പുറത്താക്കി ഇന്ത്യയ്ക്ക് നിർണായക ബ്രേയ്ക്ക് ത്രൂ നൽകിയത് ചരണിയാണ്. അതുവഴി മത്സരത്തിന്റെ നിയന്ത്രണം ടീമിന് തിരികെ നേടിക്കൊടുക്കാനും ചരണിയുടെ പ്രകടനത്തിലൂടെ സാധിച്ചു.

Content Highlights: Andhra government rewards to World Cup star Shree Charani

dot image
To advertise here,contact us
dot image