

ഇന്ത്യയുടെ ആദ്യ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പട വിശ്വകിരീടത്തില്‍ മുത്തമിട്ടത്. നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ വനിതാ താരങ്ങള്‍ നടത്തിയ അതിവൈകാരികവും ആവേശകരവുമായ ആഘോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഇപ്പോഴിതാ ലോകകപ്പ് ട്രോഫി സ്വീകരിക്കാൻ ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് അരികിലെത്തുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ വീഡിയോയാണ് വൈറലാവുന്നത്. പോഡിയത്തിൽ നൃത്തം ചെയ്ത് ജയ് ഷായുടെ അടുത്തെത്തിയതും ഹർമൻ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. വിജയത്തിൽ അഭിനന്ദിച്ച് ജയ് ഷാ ഹസ്‌തദാനം ചെയ്‌തപ്പോഴായിരുന്നു താരം കാലിൽ തൊടാനായി ശ്രമിച്ചത്. എന്നാൽ ജയ്ഷാ ഇത് സ്നേഹപൂർവം നിരസിക്കുകയായിരുന്നു.
That Dance from Harmanpreet Kaur is pure joy to see 🥹 pic.twitter.com/eussDBFEfn
— Desi Dude (@Desidude175) November 3, 2025
നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.
Content Highlights: Harmanpreet Kaur Tries To Touch Jay Shah's Feet, Video Goes Viral