

വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരാധീനയായി ഇന്ത്യയുടെ മുന്‍ താരം ജുലന്‍ ഗോസ്വാമി. ഈ ലോകകപ്പ് തനിക്ക് വേണ്ടി നേടുമെന്ന് സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീതും തനിക്ക് വാക്കുനല്‍കിയിരുന്നെന്നും അവര്‍ അത് പാലിച്ചെന്നും ജുലന്‍ പറഞ്ഞു. ലോകകപ്പ് നേട്ടത്തിന് ശേഷം ഹര്‍മനെയും മന്ദാനയെയും കളിക്കളത്തിലെത്തി ആലിംഗനം ചെയ്യുന്ന ജുലന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മത്സരത്തിന് ശേഷം സംസാരിക്കവേയാണ് താരം ഹര്‍മന്‍പ്രീതും മന്ദാനയും നല്‍കിയ വാക്കുകളെ കുറിച്ച് തുറന്നുപറഞ്ഞത്.
'ഈ ലോകകപ്പിന് മുന്‍പ് എനിക്ക് വേണ്ടി അത് നേടുമെന്ന് അവര്‍ എനിക്ക് വേണ്ടി വിജയിക്കുമെന്ന് വാക്കുനല്‍കിയിരുന്നു. 2022 ലോകകപ്പിന് ശേഷമായിരുന്നു അത്. അന്ന് നമുക്ക് സെമിഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. അതിന് ശേഷം ഹര്‍മനും മന്ദാനയും അര്‍ധ രാത്രിയില്‍ എന്റെ മുറിയിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു, 'അടുത്ത ലോകകപ്പില്‍ നിങ്ങള്‍ വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ആ ട്രോഫി നേടിത്തരും. ഒടുവില്‍ അവരത് നേടി. അതുകൊണ്ടാണ് ഞങ്ങള്‍ വൈകാരികമായി പൊട്ടിക്കരഞ്ഞത്', ജുലന്‍ കണ്ണീരോടെ പറഞ്ഞു.
"We're going to win this for you!" 🫂
— Star Sports (@StarSportsIndia) November 3, 2025
Captain @ImHarmanpreet and @mandhana_smriti live up to their promise of winning the #CWC25 for #TeamIndia stalwart, @JhulanG10🏆
Watch the Champions celebrate here 👉https://t.co/gGh9yFhTix#CWC25 #INDvSA pic.twitter.com/PlTAOHKpbr
നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.
ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കമായിരുന്നു ലോറയുടെ 101 റൺസിന്റെ ഇന്നിങ്‌സ്.ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി.
Content Highlights: 'Before This World Cup They Promised Me':Jhulan Goswami Reveals Harmanpreet-Smriti's words