

ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് വരാനിരിക്കുന്ന ആഷസ് പരമ്പരയുടെ ആദ്യ മത്സരം നഷ്ടമാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. 2025 നവംബർ 21ന് പെർത്തിലാണ് ആഷസിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പരിക്കിൽ നിന്ന് ഇനിയും മുക്തനാവാത്ത കമ്മിൻസിന് പകരം ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കമ്മിൻസിന്റെ പരിക്കിനെ കുറിച്ചുള്ള ആശങ്കകള്‍ നേരത്തെയും ഉയർന്നിരുന്നു. കമ്മിൻസിന് ആഷസിലെ ആദ്യമത്സരങ്ങൾ നഷ്ടമായേക്കാമെന്നും പകരം ഓസീസിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കാനെത്തുമെന്നും നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു.
Australia has announced who will replace Pat Cummins as skipper for the first #Ashes Test: https://t.co/MaYUf4a6gM pic.twitter.com/dmRk2Nm0Xo
— cricket.com.au (@cricketcomau) October 26, 2025
പരിക്കിനെ തുടര്‍ന്ന് കമ്മിന്‍സിന് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമാണെന്നും മോചിതനാവാന്‍ ഇനിയും സമയമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആഷസില്‍ കമ്മിന്‍സിന് പകരക്കാരനായി സ്മിത്ത് ടീമിനെ നയിക്കുമെന്ന് ഓസ്‌ട്രേലിയയുടെ ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിയാണ് നേരത്തെ സ്ഥിരീകരിച്ചിരുന്നത്.
ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കിടെയാണ് കമ്മിന്‍സിന് പരിക്കേറ്റത്. ഇതുവരെയും കമ്മിന്‍സ് ബൗളിങ് പരിശീലനം പുനഃരാരംഭിച്ചിട്ടില്ല. പരിക്ക് ഭേദമായി വരുന്നുണ്ടെങ്കിലും തിടുക്കപ്പെട്ട് താരത്തെ തിരിച്ചെത്തിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നതിനാലാണ് ഓസ്ട്രേലിയ തീരുമാനം എടുത്തിരിക്കുന്നത്.
Content Highlights: Pat Cummins ruled out of Ashes 2025-26 Opener, Steven Smith to captain Australia