

ഫിറ്റ്നെസ്സ് ഫ്രീക്കന്മാരുടെ ഡയറ്റ് എല്ലായ്പ്പോഴും 'പ്രാട്ടീന്‍ റിച്ചാ'ിരിക്കും. കണ്ടിട്ടില്ലേ 12 മുട്ടയുടെ വെള്ളയെല്ലാം പ്രാതലായിക്കഴിക്കുന്ന ബോഡിബില്‍ഡര്‍മാരെ. മസില് വളര്‍ച്ച, കരുത്ത് എന്നിവയ്ക്ക് പ്രൊട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് പറയാറുള്ളത്. എന്നാല്‍ ശരീരത്തിലെത്തുന്ന പ്രൊട്ടീന്‍ അമിതമായാലോ? ഇത് ഗുണത്താക്കേളേറെ ദോഷം ചെയ്യുമെന്നാണ് കാര്‍ഡിയോളജിസ്റ്റായ ഡോ. ദിമിത്രി യാരനോവ് പറയുന്നത്.
ഇന്‍സ്റ്റഗ്രാം റീലിലാണ് പ്രൊട്ടീന്‍ അമിതമായി ശരീരത്തിലെത്തുന്നതിന്റെ അപകടവശങ്ങളെ കുറിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നത്. 'ഹൈപ്രൊട്ടീന്‍ ഡയറ്റ് 35 വയസ്സില്‍ ഹൃദയാഘാതത്തിന് കാരണമാകും'എന്ന തലക്കെട്ടോടെയാണ് ഡോക്ടര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രൊട്ടീനുവേണ്ടി വര്‍ഷങ്ങളോളം മാംസാഹാരം കഴിക്കുന്നത് ഹൃദയത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നാണ് വീഡിയോയില്‍ ഡോക്ടര്‍ പറയുന്നത്. പുറമേക്ക് കരുത്തനായി തോന്നാമെങ്കിലും അകം അത്ര ഗുണമുള്ളതായിരിക്കില്ലെന്നും താന്‍ അത് കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ പറയുന്നുണ്ട്.
'വര്‍ഷങ്ങളോളം മാംസാഹാരം കഴിക്കുന്നത് എല്‍ഡിഎല്‍ വര്‍ധിപ്പിക്കും, എന്‍ഡോതെലിയല്‍ ഡിസ്ഫങ്ഷന് കാരണമാകും, തുടര്‍ച്ചയായ വീക്കം എന്നിവയെല്ലാം ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്. പ്രൊട്ടീന്‍ ഡയറ്റ് ചെയ്യുന്ന സമയത്ത് ശരീരം പുറമേക്ക് ഒരു യന്ത്രംപോലെയായിരിക്കും കാണപ്പെടുക. എന്നാല്‍ ഭൂരിഭാഗം കേസുകളിലും അകവശം പറയുന്നത് മറ്റൊരു കഥയായിരിക്കും.ഹൃദയാഘാതം വന്നിട്ടുള്ള ശാരീരകക്ഷമതയുള്ള 35 വയസ്സുള്ളവരെ ഞാന്‍ പരിചരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് മുന്നറിയിപ്പുകളും ശരീരം നല്‍കിയിരുന്നില്ല. പൊട്ടാന്‍ സമയം കാത്തിരിക്കുന്ന ഒരു ടൈംബോംബ് കണക്കെയുള്ള ഒന്നാണ് അത്.'
കായികക്ഷമതയുണ്ടെന്നതിന് അര്‍ഥം നിങ്ങള്‍ ആരോഗ്യവാനാണെന്നല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 'ഒരു സിക്സ് പാക്ക് നിങ്ങളെ രക്ഷിക്കില്ല. നിങ്ങളുടെ ഡയറ്റ് നിങ്ങളുടെ എന്‍ഡോതെലിയത്തെ നശിപ്പിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എത്ര കരുത്തുള്ള ബൈസെപ്സ് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല.' ആരോഗ്യവാനായിരിക്കുക എന്നതിന് അര്‍ഥം അമിതമായ വ്യായാമമോ, പ്രൊട്ടീനോ അല്ലെന്നും എല്ലാത്തിലും ബാലന്‍സ് കണ്ടെത്താന്‍ കഴിയുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്.
Content Highlights: High-protein diet can lead to heart attack at 35 says Cardiologist