കുന്തക്കാരന്‍ പത്രോസും വര്‍ഗീസ് വൈദ്യനും നേതൃപദവിയിലുള്ളവര്‍ തന്നെ; പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ ഡയറക്ടറി

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടറി തയ്യാറാക്കിയിട്ടുള്ളത്

കുന്തക്കാരന്‍ പത്രോസും വര്‍ഗീസ് വൈദ്യനും നേതൃപദവിയിലുള്ളവര്‍ തന്നെ; പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ ഡയറക്ടറി
dot image

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ ഡയറക്ടറി ഇന്ന് പുറത്തിറങ്ങും. വയലാറില്‍ രക്തസാക്ഷിവാരാചരണ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡയറക്ടറി പ്രകാശനം ചെയ്യുന്നത്. കുന്തക്കാരന്‍ പത്രോസ് എന്ന കെ വി പത്രോസ്, വര്‍ഗീസ് വൈദ്യന്‍ ഉള്‍പ്പെടെയുള്ള 1859 സമരസേനാനികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യചുമതലക്കാരനായ ഡോ. ടി എം തോമസ് ഐസക് അറിയിച്ചു.

രാഷ്ട്രീയചരിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടറി തയ്യാറാക്കിയിട്ടുള്ളത്. ഇതിലെ പേരുകള്‍ സിപിഐഎം- സിപിഐ പാര്‍ട്ടി നേതാക്കളെ കാണിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരകാലത്തെ പാര്‍ട്ടി സെക്രട്ടറി കെ വി പത്രോസ്, സിപിഐ നേതാവായിരുന്ന വര്‍ഗീസ് വൈദ്യന്‍ ഉള്‍പ്പെടെയുള്ളവരെ നേതൃപദവിയുള്ളവരായിത്തന്നെയാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 400-500പേര്‍ രക്തസാക്ഷികളായെങ്കിലും 193 പേരുടെ പേരുവിവരങ്ങള്‍ മാത്രമേ ശേഖരിക്കാനായിട്ടുള്ളൂ.

20 പേരടങ്ങുന്ന ടീം മാസങ്ങളെടുത്താണ് ഡയറക്ടറി പൂര്‍ത്തിയായത്. ആലപ്പുഴ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ വിവരശേഖരണം നടത്തിയത്. ഡയറക്ടറി മുസിരിസ് പൈതൃകപദ്ധതിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

Content Highlights: Directory of Punnapra-Vayalar to be released today

dot image
To advertise here,contact us
dot image