

രഞ്ജി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളം ഇന്നിറങ്ങും. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സൂപ്പർ തരാം സഞ്ജു സാംസൺ ഇല്ലാതെയാകും കേരളം ഇറങ്ങുക.
മഹാരാഷ്ട്രയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ചുറി നേടിയിരുന്നു. കേരളം സമനില വഴങ്ങുകയും ചെയ്തു. ഒന്നാം ഇന്നിംഗ്‌സ് ലീഡും മഹാരാഷ്ട്രയ്ക്കായിരുന്നു. പഞ്ചാബ്, മധ്യ പ്രദേശിനെതിരെ തങ്ങളുടെ ആദ്യ മത്സരത്തിലും സമനില പിടിച്ചിരുന്നു.
കേളത്തിന്റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം. അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമന്‍ ബാബാ അപരാജിത്. ശേഷം, നാലാം നമ്പറില്‍ സച്ചിന്‍ ബേബി കളിക്കാനെത്തും.
മഹാരാഷ്ട്രയ്‌ക്കെതിരെ അഞ്ചാമനായി കളിച്ചിരുന്നത് സഞ്ജു ആയിരുന്നു. സഞ്ജുവിന്റെ അഭാവത്തില്‍ ഇമ്രാനെ ആ സ്ഥാനത്ത് കളിപ്പിച്ചേക്കും. തുടര്‍ന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും സല്‍മാന്‍ നിസാറും ക്രീസിലെത്തും. ബാറ്റിംഗിലും ബൗളിംഗിലും മോശം പ്രകടനം പുറത്തെടുത്ത അതിഥി താരം അങ്കിത് ശര്‍മയ്ക്ക് സ്ഥാനമുണ്ടാകുമോ എന്ന് കണ്ടറിയണം. പേസര്‍മാരായി എം ഡി നിധീഷ്, എന്‍ ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ തുടരും.
Content Highlights: Sanju will not play; Kerala will face Punjab in Ranji Trophy today