

ഒച്ചപ്പാടുകൾ ഇല്ലാതെ കേരളത്തിലെ ക്ഷേത്രത്തിൽ തൊഴുത് മടങ്ങി അജിത്തും ശാലിനിയും, ശ്രദ്ധനേടുന്നത് നടന്റെ നെഞ്ചിലെ ടാറ്റൂ
ആരാധകർ ഏറെയുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. കോളിവുഡിലെ സൂപ്പർ സ്റ്റാർ ആണെങ്കിലും പതിവായി കാണാറുള്ള ജീവിത ശൈലിയിലൈല നടന്റെ ജീവിതം. സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത നടൻ സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാറില്ല. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള നടന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഭാര്യ ശാലിനിയ്ക്കൊപ്പം ഒച്ചപ്പാടുകൾ ഇല്ലാതെ കേരളത്തിലെ ക്ഷേത്രത്തിൽ തൊഴുത് മടങ്ങിയിരിക്കുകയാണ് നടനും മകനും. പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായാ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അജിത് കുമാർ കുടുംബസമേതം തൊഴാൻ എത്തിയത്. റിപോർട്ടുകൾ അനുസരിച്ച്, നടന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്. നടന്റെ ലൂക്കും, അദ്ദേഹത്തിന്റെ ടാറ്റൂവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. സിംപിൾ ആയി മുണ്ടും, മേൽമുണ്ടും ധരിച്ചാണ് അജിത് അമ്പലത്തിൽ എത്തിയത്. നടന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി വലിയൊരു ടാറ്റൂവും ചെയ്തിരിക്കുന്നത് കാണാം. പരദേവതയായ ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് പച്ച കുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Actor Ajith with Family At Ootukulangara Bhagavathy Temple,Palakkad. pic.twitter.com/Pv9C2TKwTn
— sridevi sreedhar (@sridevisreedhar) October 24, 2025
അതേസമയം, ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.
Content Highlights: Stars Ajith and Shalini visited the temple in Kelam