സഞ്ജു രണ്ടും കൽപ്പിച്ച് തന്നെ!; ഓസീസിനെ തൂക്കാൻ റെഡി; പ്രത്യേക പരിശീലനവും തുടങ്ങി

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെക്കുറിച്ചുള്ള ഏകദേശ ചിത്രം ഈ പരമ്പരയിലൂടെ വ്യക്തമാവും.

സഞ്ജു രണ്ടും കൽപ്പിച്ച് തന്നെ!; ഓസീസിനെ തൂക്കാൻ റെഡി; പ്രത്യേക പരിശീലനവും തുടങ്ങി
dot image

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. രണ്ടാം മത്സരം നാളെ നടക്കാൻ പോവുകയാണ്.

മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് അഞ്ച് മത്സര ടി20 പരമ്പരയാണ്. ടി20 ലോകകപ്പിന് നാല് മാസം മാത്രം ദൂരമുള്ളപ്പോൾ ഇന്ത്യക്ക് ഓസീസ് പരമ്പര വളരെ നിർണ്ണായകമാണ്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെക്കുറിച്ചുള്ള ഏകദേശ ചിത്രം ഈ പരമ്പരയിലൂടെ വ്യക്തമാവും.

ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ റോളിൽ സഞ്ജു സാംസണാണുള്ളത്. ഏഷ്യാ കപ്പിൽ മികവ് കാട്ടിയ സഞ്ജു ഇപ്പോൾ ഓസീസ് പരമ്പരക്കും സീറ്റ് നേടിയിരിക്കുകയാണ്. എന്നാൽ ഓപ്പണർ റോളിൽ നിന്ന് മാറി മധ്യനിരയിലേക്ക് എത്തിയ സഞ്ജുവിന് വരുന്ന മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പ് ടീമിൽ സീറ്റുറപ്പിക്കാൻ ഈ പരമ്പരയിൽ സഞ്ജു ശോഭിക്കേണ്ടതായുണ്ട്.

അത് മുന്നിൽക്കണ്ട് ശക്തമായ മുന്നൊരുക്കമാണ് സഞ്ജു ഇപ്പോൾ നടത്തുന്നത്. രഞ്ജി ട്രോഫിയിൽ കേരളത്തിനായി ആദ്യ മത്സരം കളിച്ച സഞ്ജു നിർണ്ണായക അർധ സെഞ്ചുറിയോടെ തിളങ്ങി. ഇപ്പോഴിതാ ഇതിന് ശേഷവും കഠിന പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സഞ്ജു. പ്രത്യേക പരിശീലന പരിപാടിയാണ് ഓസീസ് പരമ്പരക്ക് മുന്നോടിയായി സഞ്ജു സ്വയം ചെയ്യുന്നത്. ഐപിഎല്ലിലെ ത്രോബോൾ സ്പെഷ്യലിസ്റ്റായ ഗബ്രിയേലിന്റെ സഹായത്തോടെയാണ് സഞ്ജു പരിശീലനം നടത്തുന്നത്.

ഗബ്രിയേലിനൊപ്പം പരിശീലനം നടത്തുന്ന ചിത്രം സഞ്ജു തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇന്ത്യൻ ടി20 ടീം 25ാം തീയ്യതിയാവും ഓസ്ട്രേലിയയിലേക്ക് പോവുകയെന്നാണ് വിവരം.

സഞ്ജുവിന്റെ സീറ്റ് പലരും നോട്ടമിടുന്നുണ്ട്. റിഷഭ് പന്ത്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ദ്രുവ് ജുറേൽ എന്നിവരെല്ലാം മധ്യനിരയിൽ കളിക്കാനും ശോഭിക്കാനും ശേഷിയുള്ള വിക്കറ്റ് കീപ്പർമാരാണ്. ഈ സാഹചര്യത്തിൽ സഞ്ജു സാംസണ് ഓസ്ട്രേലിയൻ പരമ്പര സഞ്ജുവിനെ സംബന്ധിച്ച് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് തന്നെ പറയാം.

Content Highlights: Sanju has ordered both!; Ready to beat the Aussies

dot image
To advertise here,contact us
dot image