
നായകള്‍ ചിലരെ കാണുമ്പോള്‍ മാത്രം കുരയ്ക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ. ആരെയൊക്കെ കണ്ടാലും കുരയ്ക്കാത്ത നായകള്‍ പോലും ചിലര്‍ വരുമ്പോള്‍ അക്രമകാരികള്‍ ആവുകയോ ഭയങ്കരമായി കുരയ്ക്കുകയോ ചെയ്യാറുണ്ട്. മനുഷ്യന്റെ ഏറ്റവും മികച്ച സുഹൃത്തെന്ന് കൂടി അറിയപ്പെടുന്ന നായകള്‍ ഇങ്ങനെ കുരയ്ക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.
എന്തുകൊണ്ടാണ് നായകള്‍ ചിലരെ കാണുമ്പോള്‍ മാത്രം കുരയ്ക്കുന്നത് ?
ശരീരഭാഷയോടും ഘടനയോടും വളരെ സെന്‍സിറ്റീവായി പ്രതികരിക്കുന്നവരാണ് നായകള്‍. വ്യക്തികളുടെ ചലനങ്ങളും പ്രതികരണവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന നായകള്‍ തങ്ങള്‍ക്ക് ഭീഷണിയായി തോന്നുന്ന മനുഷ്യര്‍ക്ക് നേരെ കുരയ്ക്കും. വേഗതയുള്ള ചലനങ്ങള്‍, നായയുടെ കണ്ണിലേക്ക് നേരിട്ട് നോക്കുക, അക്രമാസക്തമായ ശരീരഭാഷ എന്നിവയുള്ള വ്യക്തികളെ ശത്രുക്കളായി നായകള്‍ കണ്ടേക്കാം. അതേസമയം, വളരെ റിലാക്‌സ്ഡായി സാധാരണ രീതിയില്‍ ചലനങ്ങള്‍ നടത്തുന്നവര്‍ക്ക് നേരെ നായകള്‍ കുരച്ചെന്ന് വരില്ല.
ഇതിന് പുറമേ പഴയ ഓര്‍മ്മകളും നായകളെ ട്രിഗര്‍ ചെയ്യാറുണ്ട്. മുന്‍പ് എപ്പോഴെങ്കിലും തന്നെ ആക്രമിച്ചവരോട് സാദൃശ്യമുള്ളവരോ അവരുടെ ഗന്ധമുള്ളവരോ ആണ് നിങ്ങളെങ്കിലും നായകള്‍ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്.
നായ ആക്രമിക്കാതിരിക്കാന്‍ എന്ത് ചെയ്യണം ?
നായകള്‍ ആക്രമിക്കാതിരിക്കാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് അവരെ ട്രിഗര്‍ ചെയ്യുന്ന തരത്തിലുള്ള മുകളില്‍ പറഞ്ഞ പ്രവര്‍ത്തികള്‍ ഒഴിവാക്കുക എന്നതാണ്. വേഗത്തിലുള്ള ചലനം, കണ്ണിലേക്ക് നോക്കുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. അക്രമസ്ഥിതി ഇല്ലാത്ത പക്ഷം നായയെ ശ്രദ്ധിക്കാത്ത രീതിയില്‍ സാധാരണ വേഗതയില്‍ ചലിക്കാന്‍ ശ്രമിക്കുക. അനാവശ്യവും ഭീതി പരത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നായയില്‍ നിന്നുണ്ടാവാതിരിക്കാന്‍ ഉടമകള്‍ കൃത്യമായ ട്രെയിനിംഗ് ഇവയ്ക്ക് കൊടുക്കാനും ശ്രദ്ധിക്കണം.
Content Highlights: Why do dogs bark only when they see certain people?