
ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം എഴുതി സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായ 'ബള്‍ട്ടി' തീയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. വീറും വാശിയുമുള്ള ചെറുപ്പക്കാരിലൂടെ വികസിക്കുന്ന കഥ കബഡിയും സൗഹൃദവും പ്രണയവും സംഘര്‍ഷവുമെല്ലാം പറയുന്നുണ്ട്. ചിത്രത്തിൽ ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന എസ് പി ഓഫിസർ ചാൾസ് ബെഞ്ചമിൻ ആയി എത്തിയ ബിനു ജോർജ്ജ് അലക്സാണ്ടറിന്റെ പെർഫോമൻസ് ശ്രദ്ധേയമാണ്.
സിനിമ കണ്ട പ്രേക്ഷകരിൽ നിന്നെല്ലാം മികച്ച അഭിപ്രായമാണ് ബിനു ജോർജ്ജ് അലക്സാണ്ടറിന്റെ പെർഫോമൻസിന് ലഭിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ബോഡി ലാംഗ്വേജ്, വോയിസ് മോഡുലേഷൻ, എമോഷണൽ റെസ്ട്രെയിൻ , മൈക്രോ–ഇക്‌സ്പ്രഷൻസ് എന്നിവയിലൂടെ പവർഫുൾ പെർഫോമൻസ് ആണ് ബിനു ജോർജ്ജ് അലക്സാണ്ടർ നടത്തിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളുമായി കിടപിടിക്കുന്ന രീതിക്കുള്ള അഭിനയമാണ് ഇദ്ദേഹം കാഴ്ച്ച വെച്ചിരിക്കുന്നത് എന്നും, പാവപ്പെട്ടവരെ പലിശയുടെ പേരില്‍ ക്രൂരതകള്‍ക്ക് ഇരയാക്കുന്ന എതിരാളികളായ വില്ലന്മാർക്കിടയിൽ വളരെ സ്ട്രോങ്ങ് കഥാപാത്രമായി തന്നെ ഇദ്ദേഹത്തിന് നിലനിൽക്കാൻ പറ്റി എന്നുള്ളതുമാണ് സിനിമ കണ്ടവരുടെ അഭിപ്രായം.
വില്ലത്തരങ്ങളും ഹീറോയിസവും കാണിക്കുന്ന കഥാപാത്രങ്ങളുള്ള ചിത്രം സന്തോഷ് ടി. കുരുവിളയും ബിനു ജോർജും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതിഗംഭീര തീയേറ്റർ അനുഭവം പ്രേക്ഷകർക്ക് നൽകാൻ സാധിച്ച ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ മുൻപിട്ട് നിൽക്കുകയാണ്. മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒരുമിച്ച ചിത്രം കൂടിയാണിത്. സിനിമയുടെ പൾസ് അറിയുന്ന നിർമാതാവിൻ്റെ ഇടപെടൽ 'ബൾട്ടി'യിൽ തെളിഞ്ഞു കാണാം. വളരെയധികം പെർഫെക്ഷനോടു കൂടിയാണ് ചിത്രത്തിലെ ഓരോ സീനുകളും എടുത്തു വെച്ചിരിക്കുന്നത്. സംവിധായകനും ക്യാമറമാനും മ്യൂസിക്ക് ഡയക്റ്ററും സ്റ്റണ്ട് മാസ്റ്റേഴ്സുമടങ്ങുന്ന ക്രൂ തങ്ങളുടെ ഏറ്റവും മികച്ച ഔട്ട്പുട്ട് സിനിമക്കു നൽകിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പിആർഒ: ഹെയിൻസ്, യുവരാജ്, വിപിൻ കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.
Content Highlights: Balti continues in theaters after receiving good responses