'ഇനി നിങ്ങളുടെ സമയമാടാ' ഗില്ലിനെയും അയ്യരിനെയും ഉന്തിയയച്ച് വിരാട്; കയ്യടിച്ച് ആരാധകർ

മത്സരത്തിന് മുമ്പുള്ള വിരാടിന്റെ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധയാകുന്നത്.

'ഇനി നിങ്ങളുടെ സമയമാടാ' ഗില്ലിനെയും അയ്യരിനെയും ഉന്തിയയച്ച് വിരാട്; കയ്യടിച്ച് ആരാധകർ
dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ ദയനീയമായി തോറ്റിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസ്‌ട്രേലിയ ഇന്ത്യയെ ഡോമിനേറ്റ് ചെയ്യുകയായിരുന്നു. മഴ കാരണം ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ ഇന്ത്യ തുടക്കത്തിൽ തന്നെ തകർന്നതോടെ 26 ഓവറിൽ 136/9 റൺസ് നേടിയത്. യഥാക്രമം 38 ഉം 31 ഉം റൺസ് നേടിയ കെഎൽ രാഹുലിന്റെയും അക്‌സർ പട്ടേലിന്റെയും പരിശ്രമം മൂലമാണ് ഇന്ത്യൻ ബാറ്റിങ് വൻ തകർച്ചയിൽ നിന്ന് കരകറിയത്.

ഏഴ് മാസങ്ങൾക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളത്തിലിറിങ്ങിയ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ മത്സരത്തിന് മുമ്പുള്ള വിരാടിന്റെ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധയാകുന്നത്. മത്സരത്തിന് മുമ്പുള്ള ദേശിയ ഗാനത്തിന് വേണ്ടി നടക്കുന്നതിനിടെ തന്റെ പുറകിലുണ്ടായിരുന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും വിരാട് മുന്നിലേക്ക് നടത്തിവിടുന്ന വീഡിയോയാണ് നിലവിൽ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്.

ഇരുവരെയും മുന്നിൽ നടത്തിച്ച വിരാട് കോഹ്ലി ഇരുവരുടെയും പിറകിൽ നടക്കുകയായിരുന്നു. 'ബഹുമാനമുള്ള ആളുകൾക്ക് മാത്രമേ അതിനെ കുറിച്ച് അറിയുള്ളൂ,' എന്നാണ് ആരാധകർ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിക്കുന്നത്. വിരാട് എപ്പഴും മറ്റുള്ളവർക്ക് ലൈംലൈറ്റ് നൽകാൻ ഇഷ്ടപ്പെടുന്നുവെന്നും ആരാധകർ കുറിക്കുന്നു.

ബാറ്റിങ്ങിനായി ഗ്രൗണ്ടിലെത്തിയ വിരാടിനെ വമ്പൻ ആരവങ്ങളോടെയാണ് കാണികൾ വരവേറ്റത്. എന്നാൽ റൺസൊന്നും എടുക്കാതെ താരം മടങ്ങിയിരുന്നു. രണ്ടാം മത്സരത്തിൽ താരം തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Conent Highlights- Virat Kohli gesture to Gill and Iyer gets Viral

dot image
To advertise here,contact us
dot image