രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡും പൊലീസും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി
dot image

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശന വേളയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശം മുന്നോട്ടുവച്ച് ഹൈക്കോടതി. രാഷ്ട്രപതി ദര്‍ശനം നടത്തുന്ന സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ഫലപ്രദമായ പ്ലാനുകളും നടപടികളുമുണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡും പൊലീസും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.

ശബരിമല സന്ദര്‍ശനത്തിനായി ഈ മാസം 22നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍ എത്തുക. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുക. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷമാകും വൈകിട്ടോടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.

ഒക്ടോബര്‍ 16 മുതലാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയില്‍ തന്നെ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിനെത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റി വയ്ക്കുകയായിരുന്നു.

Content Highlight; Kerala High Court Orders Crowd Control, Special Vehicle for President’s Sabarimala Visit

dot image
To advertise here,contact us
dot image