
ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ താരങ്ങൾ പെർത്തിൽ എത്തിയിരുന്നു. ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലി രോഹിത് ശർമ എന്നിവരായിരുന്നു എത്തിയ താരങ്ങളിൽ ആരാധകരുടെ മനം കവർന്നത്. പരിശീലന സെഷന് ശേഷം തിരിച്ചുപോകുന്ന വഴിക്ക് ഒരു ആരാധകന് ഇരവരും ഓട്ടോഗ്രാഫ് നൽകിയിരുന്നു.
ആരാധകൻ നൽകിയ ആർസിബി ജേഴ്‌സിയിലും കോഹ്ലി ഇന്ത്യൻ ജേഴ്‌സിയിലും ഒപ്പിട്ട് നൽകിയപ്പോൾ രോഹിത് ബസ്സിൽ നിന്നും ഇറങ്ങി വന്നാണ് ഓട്ടോഗ്രാഫ് നൽകിയത്.
'കോഹ്ലിയെ കാണാൻ കഴിഞ്ഞത് മനോഹരമായിരുന്നു. ഞാനും അദ്ദേഹത്തെ മുമ്പ് കണ്ടിട്ടുണ്ട്. അദ്ദേഹം വളരെ വിനീതനാണ്. ഞാൻ ഒരു വട്ടം മാത്രമാണ് ഓട്ടോഗ്രാഫ് അദ്ദേഹത്തോട് ചോദിച്ചത്.
🚨 A lucky fan of Virat Kohli from Karachi got his RCB jersey signed by the star batter. @rohitjuglan @ThumsUpOfficial #ViratKohli #TeamIndia #AUSvsIND #CricketFans pic.twitter.com/gujRTYbwee
— RevSportz Global (@RevSportzGlobal) October 16, 2025
രോഹിത്തും അങ്ങനെ തന്നെ, അദ്ദേഹം ബസ്സിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ഓട്ടോഗ്രാഫ് തരുമോ എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആംഗ്യം കാണിച്ചു. അപ്പോൾ വന്ന് തന്നെ. അത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്,' പാകിസ്താൻകാരൻ കൂടിയായ സാഹിൽ റേവ് സ്‌പോര്ട്‌സിനോട് സംസാരിക്കവെ പറഞ്ഞു.
ഒക്ട്‌ബോർ 19നാണ് ഏകദിന പരമ്പരയിലെ ആദ്യമ മത്സരം. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.
Content Highlights-Rohit and Virat Kohli gestures for Fans wins heart