
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ നശിപ്പിച്ച് കേരള പൊലീസ്. പാലക്കാട് ജില്ലയിലെ അഗളി സബ് ഡിവിഷനിൽ പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്. ഏകദേശം 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
കേരള തീവ്രവാദ വിരുദ്ധ സേനയും (ATS), പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഏറെ ദുഷ്കരമായിട്ടുള്ള കാട്ടിലൂടെ ഏകദേശം അഞ്ച് മണിക്കൂറോളം യാത്ര ചെയ്താണ് പൊലീസ് അവിടെ എത്തിച്ചേർന്നത്. കഞ്ചാവ് ചെടികൾ കൃഷി ചെയ്തവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണ്. കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത്.
Content Highlight : Kerala Police destroys cannabis plants in Palakkad