
വെറ്ററൻ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്നാലെ ഇന്ത്യൻ സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കുമെതിരെ വിമര്‍ശനവുമായി ഇന്ത്യൻ താരം അജിങ്ക്യാ രഹാനെയും. ബിസിസിഐ സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിയെയാണ് രഹാനെ ചോദ്യം ചെയ്തത്.
നിലവില്‍ 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ളവരും വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞവരുമായ താരങ്ങളെയാണ് ആഭ്യന്തര സെലക്ടറാവാന്‍ പരിഗണിക്കുന്നത്. എന്നാല്‍ ഇതൊക്കെ കാലഹരണപ്പെട്ട മാതൃകയാണെന്നും സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിയ ബിസിസിഐ പുനരാലോചിക്കണമെന്നും രഹാനെ പറഞ്ഞു.
കളിക്കാര്‍ സെലക്ടര്‍മാരെ ഭയക്കുന്ന സാഹചര്യമുണ്ടാകരുത്. വിരമിച്ച് ആറോ ഏഴോ എട്ടോ വര്‍ഷം കഴിഞ്ഞ താരങ്ങളെ സെലക്ടർമാരാക്കുന്നതിന് പകരം ക്രിക്കറ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച താരങ്ങളെയാകണം സെലക്ടര്‍മാരായി തെരഞ്ഞെടുക്കേണ്ടത്. കാരണം പുതിയ കാലത്ത് ക്രിക്കറ്റ് എങ്ങനെ മാറുന്നുവെന്ന് അവര്‍ക്കാണ് നന്നായി അറിയുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചവര്‍ക്ക് കളിയുടെ വേഗവും ഗതിയും മാറുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണമെന്നില്ലെന്നും രഹാനെ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി 37 കാരനായ രഹാനെയും ടീമിന് പുറത്താണ്. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസീസ് ഏകദിന മത്സര പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഇന്നലെ രംഗത്തെത്തിയിരുന്നു.
ഫിറ്റ്നെസിൻ്റെ പേരിൽ തന്നെ ഒഴിവാക്കിയ സെലക്ടർമാരോട് പിന്നെ താനെങ്ങനെ രഞ്ജി ട്രോഫിയിൽ പശ്ചിമ ബംഗാളിന് വേണ്ടി കളിക്കാനെത്തിയെന്ന് ചോദിച്ചുകൊണ്ടാണ് ഷമി രംഗത്തെത്തിയത്.
Content Highlights- Kerala took 5 wickets of Maharashtra befor scoring 18 run