
രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം
രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം. എതിരാളികളായ മഹാരാഷ്ട്ര 5 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റാണ് കേരള എടുത്തത്. നാല് ബാറ്റർമാരെയും പൂജ്യത്തിനാണ് കേരളം പുറത്താക്കിയത്. മഹരാഷ്ട്ര സ്‌കോർബോർഡിൽ ആദ്യ റൺസ് വീഴുന്നതിന് മുമ്പ് തന്നെ മൂന്ന് വിക്കറ്റുകൾ കേരളം വീഴ്ത്തി.
എം.ഡി നിതീഷും നെടുമൻകുഴി ബേസിലും രണ്ട് വിക്കറ്റ് വീഴ്ത്തി. ഓപ്പണിങ് ബാറ്ററായ പൃഥ്വി ഷാ (0), അർഷിൻ കുൽകർണി (0), സിദ്ദേശ് വീർ (0), ക്യാപ്റ്റൻ അൻങ്കിത് ബവ്‌നെ (0) എന്നിവരാണ് പുറത്തായ ബാറ്റർമാർ.
നിലവിൽ 16ന് നാല് എന്ന നിലയിലാണ് മഹരാഷ്ട്ര. ഒരു റണ്ണുമായി ഋതുരാജ് ഗെയ്ക്വാദും, 10 റൺസുമായി സൗരഭ് നവാലെയുമാണ് ക്രീസിൽ.
Content Highlights- Kerala took 3 wickets of Maharashtra befor scoring a run