
ആട് 3 യുടെ ലൊക്കേഷനിൽ എത്തി നടൻ ജയസൂര്യ. എട്ട് വർഷങ്ങൾക്ക് ശേഷം താനെ ഐകോണിക് കഥാപാത്രമായ ഷാജി പാപ്പന്റെ പുത്തൻ ലുക്കിലാണ് നടൻ എത്തിയത്. ജയസൂര്യ കാരവനിൽ നിന്ന് ഇറങ്ങി വരുമ്പോൾ കയ്യടിച്ച് സ്വീകരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള മുണ്ടും, കറുത്ത ഷര്‍ട്ടും, വലിയ മീശയും അല്‍പ്പം നരച്ച മുടിയുമാണ് ഷാജി പാപ്പന്റെ വേഷം. ആട് ടീം തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Jayasurya returns as Shaji Paappan in #Aadu3 🔥
— AB George (@AbGeorge_) October 14, 2025
One of Mollywood’s biggest cult characters is all set for a massive comeback — with the potential to shake the Box Office.
Shoot is currently in progress, with 50+ days left. Expected to wrap by early December and hit theatres in… pic.twitter.com/thcHvZEXA4
ജയസൂര്യ ഷാജി പാപ്പന്റെ ലുക്കിലേക്ക് തിരികെയെത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി വർഷങ്ങളോളം മുടിയും താടിയും നീട്ടി വളർത്തിയ ജയസൂര്യയെ ആയിരുന്നു പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. ഇപ്പോൾ 10 വർഷങ്ങൾക്കുശേഷം ഷാജി പാപ്പന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ആട് 3 അവരുടെ എല്ലാവരുടെയും ഇൻട്രോ വീഡിയോ സംവിധായകൻ മിഥുൻ പുറത്തിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Content Highlights: Jayasurya joins for the shoot of aadu 3 as shaji pappan