
കോഴിക്കോട്: പൊറോട്ട കച്ചവടത്തിൻ്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫ്രാൻസിസ് റോഡിൽ താമസിക്കുന്ന അഫാം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഡാൻസാഫും ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ പൊറോട്ട വാങ്ങാൻ എത്തുന്നവർക്ക് ലഹരി നൽകുന്നതായിരുന്നു ഇയാളുടെ രീതി.
Content Highlights: man arrested in kozhikode