ഞങ്ങൾക്കും ഉണ്ടെടാ സ്പിന്നർമാർ; പാകിസ്താൻ-ദക്ഷിണാഫ്രിക്ക മത്സരം ആവേശാന്ത്യത്തിലേക്ക്

എട്ട് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 226 റൺസ് കൂടി വേണം

ഞങ്ങൾക്കും ഉണ്ടെടാ സ്പിന്നർമാർ; പാകിസ്താൻ-ദക്ഷിണാഫ്രിക്ക മത്സരം ആവേശാന്ത്യത്തിലേക്ക്
dot image

പാകിസ്താൻ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. 277 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലാണ്. 29 റൺസോടെ റിയാൻ റിക്കിൾടണും 16 റൺസോടെ ടോണി ഡി സോർസിയുമാണ് ക്രീസിലുള്ളത്. എട്ട് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 226 റൺസ് കൂടി വേണം. മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ ഏയ്ഡൻ മാർക്രത്തിൻറെയും റണ്ണൊന്നുമെടുക്കാത്ത വിയാൻ മുൾഡറുടെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. പാകിസ്താന് വേണ്ടി നോമാൻ അലിയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.

109 റൺസിൻറെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ദക്ഷിണാഫ്രിക്കയും സ്പിൻ കെണിയിൽ വീഴ്ത്തുകയായിരുന്നു. 41 റൺസെടുത്ത അബ്ദുള്ള ഷഫീഖും 38 റൺസെടുത്ത സൗദ് ഷക്കീലിനും 42 റൺസുമായി ടോപ് സ്‌കോററായ ബാബർ അസമിനും ഒഴികെ മറ്റ് ബാറ്റർമാർക്കൊന്നും ദക്ഷിണാഫ്രിക്കക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 150-4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന പാകിസ്താന് 17 റൺസെടുക്കുനനതിനിടെയാണ് അവസാന ആറ് വിക്കറ്റുകൾ നഷ്ടമായത്.

നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന നിലയിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ്് 269 റൺസിൽ അവസാനിച്ചിരുന്നു. 104 റൺസടിച്ച ടോണി ഡി സോർസിയുടെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്. പാകിസ്താനുവേണ്ടി നോമാൻ അലി ആറും സാജിദ് ഖാൻ മൂന്നും വിക്കറ്റ് വീഴ്ത്തി.

Content Highlight- SA vs Pak match going to thrilling end

dot image
To advertise here,contact us
dot image