
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിനോദ സഞ്ചാരികള്‍ക്ക് നേരെ ബിയര്‍ കുപ്പി എറിഞ്ഞ് ആക്രമണം. പൊഴിയൂരിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ്ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റ മകള്‍ അനുബാ ദാസിനാണ് പരിക്കേറ്റത്.
ആറു ദിവസം മുമ്പാണ് എഴംഗ കുടുംബം കേരളത്തിലേക്ക് വിനോദ യാത്രയ്ക്ക് എത്തിയത്. ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടയില്‍ കരയില്‍ നിന്ന് യുവാവ് ബിയര്‍ കുപ്പി എറിയുകയായിരുന്നു. കുപ്പി മൂന്ന് വയസ്സുകാരിയുടെ തലയില്‍ വീണു പൊട്ടി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചു. അക്രമി വെട്ടുകാട് സ്വദേശി സനോജിനെ പൊഴിയൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Content Highlights: Beer bottles thrown at tourists in Thiruvananthapuram