
സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത സിനിമയാണ് 'പരം സുന്ദരി'. റിലീസിന് മുന്നേ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമായിരുന്നു പരം സുന്ദരി. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. ഇപ്പോൾ സിനിമ ഒടിടിയിൽ എത്തിയിട്ടും ട്രോളുകൾക്ക് കുറവൊന്നും ഇല്ല. ജാൻവി കപൂറിന്റെ മലയാളമാണ് ഇവിടെയും പ്രശ്നം. ജാന്‍വിയുടെ മലയാളം തര്‍ജ്ജമ ചെയ്യാനാണോ രൺജി പണിക്കര്‍? എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന പ്രധാന വിമർശനം.
ജാന്‍വിയുടെ അമ്മാവനായിട്ടായിരുന്നു രൺജി പണിക്കര്‍ സിനിമയിൽ വേഷമിട്ടിരുന്നത്. ഒരു സീനിൽ ജാൻവി പറയുന്ന മലയാളം രൺജി പർണിക്കർ അതുപോലെ കൃത്യമായ മലയാളത്തിൽ പറയുന്നുണ്ട് ഇതാണ് ഇപ്പോൾ ട്രോൾ ചെയ്യപ്പെടുന്നത്. രൺജി പർണിക്കർക്ക് ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സിനിമയിലെ 'നാന്‍ തേക്കപ്പെട്ട സുന്ദരി ദാമോദരം പിള്ള' എന്ന ഡയലോഗ് റിലീസിന് മുന്നേ തന്നെ ചർച്ചയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് തെക്കേപ്പാട്ട് സുന്ദരി ദാമോദരന്‍ പിള്ള എന്നാണെന്നത് ഇപ്പോഴാണ് മനസിലായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാണ് സുന്ദരിയെന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.
Content Highlights: Even after appearing in OTT, the trolls continue to param sundhari movie