'മുണ്ടക്കൽ കിലുങ്ങണ കെണിയുണ്ട്..'; 'ദേവാസുരം' സമയത്ത് ഡബ്‌സീ ഉണ്ടായിരുന്നെങ്കിൽ എന്ന് കമന്റ്, വൈറലായി മറുപടി

മോഹൻലാലിന്റെ പീക് സമയത്ത് ഡബ്‌സീ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കമന്റിന് ഒരു കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ.

'മുണ്ടക്കൽ കിലുങ്ങണ കെണിയുണ്ട്..'; 'ദേവാസുരം' സമയത്ത് ഡബ്‌സീ ഉണ്ടായിരുന്നെങ്കിൽ എന്ന് കമന്റ്, വൈറലായി മറുപടി
dot image

മോഹൻലാലിന്റെ റീ റിലീസുകളിൽ ആരാധകർ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന രാവണപ്രഭുവിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. റീ റിലീസ് ചെയ്ത ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയിലാണ് പലരും. മികച്ച കളക്ഷനും നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ദേവാസുരം ചെയ്ത മോഹൻലാലിന്റെ പീക് സമയത്ത് ഡബ്‌സീ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കമന്റിന് ഒരു കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ.

'മുണ്ടക്കൽ കിലുങ്ങണ കെണിയുണ്ട്..വാര്യർഡെ വകയൊരു പണിയുണ്ട്. കളിയാണേ കജ്ജില് ബേറേണ്ട്', എന്നാണ് മറുപടിയായി നൽകിയിരിക്കുന്ന കമന്റ്. ദേവാസുരവും രാവണപ്രഭവും ആവേശത്തിൽ നിൽക്കുന്ന ആരാധകർ ഈ തമാശ കമന്റും ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് രാവണപ്രഭു. വളരെ വേഗത്തിലാണ് ബുക്ക് മൈ ഷോയിൽ നിന്നും സിനിമയുടെ ടിക്കറ്റുകൾ വിറ്റ് പോകുന്നത്. രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കളക്ഷൻ മികച്ചതാണെങ്കിലും മോഹൻലാൽ സിനിമകളുടെ റീ റീലിസ് സിനിമകളുടെ കളക്ഷനെ മറികടക്കാൻ രാവണപ്രഭുവിന് ആയിട്ടില്ല. ഇതുവരെയുള്ള മോഹൻലാൽ റീ റിലീസുകളുടെ ലിസ്റ്റിൽ ആദ്യ ദിനം കളക്ഷനിൽ മുന്നിൽ സ്‌ഫടികമാണ്.ഭദ്രന്‍ ഒരുക്കിയ സ്ഫടികം പുത്തന്‍ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോള്‍ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം 4 കോടിയോളമാണ് സിനിമ റീറിലീസില്‍ തിയേറ്ററില്‍ നിന്നും വാരിക്കൂട്ടിയത്. 2023 ഫെബ്രുവരി 9 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. മികച്ച വരവേൽപ്പായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

Content Highlights: What if Dabzee was there at the time of devasuram movie replies troll comment

dot image
To advertise here,contact us
dot image