'ഹര്‍ഷിത്തിനെ ഉള്‍പ്പെടുത്തിയതിന്റെ കാരണം ഒന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്'; തുറന്നടിച്ച് അശ്വിന്‍

ഹർഷിത്തിന്റെ കഴിവ് അംഗീകരിക്കുന്നുണ്ടെങ്കിലും എട്ടാം നമ്പറിൽ ബാറ്റുചെയ്യാനുള്ള താരത്തിന്‍റെ സ്ഥിരതയെക്കുറിച്ചും അശ്വിൻ ആശങ്ക പ്രകടിപ്പിച്ചു

'ഹര്‍ഷിത്തിനെ ഉള്‍പ്പെടുത്തിയതിന്റെ കാരണം ഒന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്'; തുറന്നടിച്ച് അശ്വിന്‍
dot image

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ ഇടം പിടിച്ചതോടെ ഹര്‍ഷിത് റാണയുടെ ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് ക്രിക്കറ്റ് സർക്കിളുകളിൽ ഉയരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റിലേക്കും യുവ പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തിയതിനെതിരെ സംശയം ഉന്നയിച്ച് മുൻ താരങ്ങളടക്കം രം​ഗത്തെത്തുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ.

ഹർഷിത്തിന്റെ കഴിവ് അംഗീകരിക്കുന്നുണ്ടെങ്കിലും എട്ടാം നമ്പറിൽ ബാറ്റുചെയ്യാനുള്ള റാണയുടെ സ്ഥിരതയെക്കുറിച്ചും അശ്വിൻ ആശങ്ക പ്രകടിപ്പിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ചത്. കഴിഞ്ഞ വർഷം മുതൽ പത്ത് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ മാത്രം നേടിയ ഒരു താരത്തെ എന്തിനാണ് എല്ലാ ഫോർമാറ്റുകളിലേക്കും തിരഞ്ഞെടുക്കുന്നതെന്ന് അറിയാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അശ്വിൻ വ്യക്തമാക്കി.

'സെലക്ഷൻ കമ്മിറ്റി എന്തിനാണ് ഹ​ർഷിത്തിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതിനു പിന്നിലെ കാരണം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌. എന്റെ അഭിപ്രായത്തിൽ ഓസ്‌ട്രേലിയയിൽ ബാറ്റുചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ബോളറെ ടീമിന് ആവശ്യമുണ്ട്. റാണയ്ക്ക് ബാറ്റുചെയ്യാനാകുമെന്ന് ആരോ വിശ്വസിക്കുന്നു, അതുകൊണ്ടാണ് എട്ടാം നമ്പർ സാധ്യത മുന്നിൽ കണ്ട് റാണയെ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ റാണയുടെ കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല എന്നതാണ് സത്യം', അശ്വിൻ പറഞ്ഞു.

Content Highlights: R Ashwin questions Harshit Rana's selection in India's ODI squad for Australia

dot image
To advertise here,contact us
dot image