'ബുംറയില്‍നിന്ന് വിക്കറ്റുകള്‍ വരും..' പിന്തുണച്ച് ബൗളിങ് കോച്ച്

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചിരുന്നില്ല

'ബുംറയില്‍നിന്ന് വിക്കറ്റുകള്‍ വരും..' പിന്തുണച്ച് ബൗളിങ് കോച്ച്
ജസ്പ്രീത് ബുംറ
dot image

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും ലഭിക്കാതെ പോയ വേഗതയേറിയ ബൗളിംഗ് നിരയിലെ കുന്തമുന ജസ്പ്രീത് ബുംറയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഇന്ത്യന്‍ സ്പിന്‍ ബൗളിംഗ് കോച്ച് സായ്രാജ് ബഹുതുലെ. വിക്കറ്റുകള്‍ ഉടന്‍ ലഭിക്കുമെന്നും, ബുംറയുടെ ബൗളിംഗ് റിഥം മികച്ചതാണെന്നും പിച്ചിന്റെ ആവശ്യാനുസരണം അദ്ദേഹം വേഗതയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും സായ്രാജ് വ്യക്തമാക്കി.

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ (ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റുകള്‍ ഉള്‍പ്പെടെ) നേടിയ ബുംറയ്ക്ക്, ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 26 ഓവറില്‍ 49 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. പല അവസരങ്ങളിലും ബുംറയുടെ വേഗത സാധാരണ നിലയിലും കുറവായി രേഖപ്പെടുത്തിയത് (120 കിലോമീറ്റര്‍ വേഗതയില്‍ പോലും പന്തെറിഞ്ഞത്) ശ്രദ്ധേയമായിരുന്നു.

'അദ്ദേഹം വളരെ പരിചയസമ്പത്തുള്ള ബൗളറാണ്; ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ ബൗളിംഗ് റിഥവും വളരെ മികച്ചതാണ്. അതുകൊണ്ട് വിക്കറ്റുകളുടെ കളം പൂരിപ്പിക്കുക എന്നത് മാത്രമാണ് ഇനി ബാക്കിയുള്ളത്, കൃത്യമായ സമയത്ത് അത് അദ്ദേഹത്തിന് ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു.' -പത്രസമ്മേളനത്തില്‍ സംസാരിക്കവെ സായ്രാജ് പറഞ്ഞത്:

സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി ബുംറയുടെ വേഗത പലപ്പോഴും കുറയുന്നതിനെക്കുറിച്ച് സായ്രാജ് പറഞ്ഞത്, പിച്ചിന്റെ ആവശ്യത്തിനനുസരിച്ചാണ് അദ്ദേഹം പന്തെറിയുന്നതെന്നാണ്. സീം മൂവ്‌മെന്റ് ലഭിക്കുമ്പോള്‍ പന്തിന് കൂടുതല്‍ ചലനം കിട്ടാനായി അല്പം വേഗത കുറച്ച് പന്തെറിയുകയും, പിച്ചില്‍ വേഗത ലഭിക്കുമ്പോള്‍ കൂടുതല്‍ വേഗതയുള്ള പന്തുകള്‍ എറിയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. 'തീര്‍ച്ചയായും പിച്ചിന്റെ ആവശ്യത്തിനനുസരിച്ച് സ്‌പെല്ലുകള്‍ എറിയുന്ന ബൗളറാണ് അദ്ദേഹം. സീം മൂവ്‌മെന്റ് ഉണ്ടെന്ന് കണ്ടാല്‍, പന്തിന് കൂടുതല്‍ മൂവ്‌മെന്റ് ലഭിക്കാന്‍ വേണ്ടി അല്പം വേഗത കുറച്ച് പന്തെറിഞ്ഞേക്കാം; പിച്ചില്‍ കൂടുതല്‍ വേഗതയുണ്ടെങ്കില്‍ നല്ല വേഗതയുള്ള പന്തുകള്‍ എറിയുകയും ചെയ്യും,' സായ്രാജ് പറഞ്ഞു. ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് പോലും നേടാതെ ബുംറ എറിയുന്ന ഏറ്റവും കൂടുതല്‍ ഓവറുകളുടെ സംയുക്ത റെക്കോര്‍ഡാണ് 26 ഓവര്‍. 2021-ലെ സതാംപ്ടണ്‍ ണഠഇ ഫൈനലില്‍ ഇതേ എതിരാളികള്‍ക്കെതിരെ 26 ഓവറില്‍ 0/57 എന്ന നിലയിലും, 2021-ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 26 ഓവറില്‍ 0/79 എന്ന നിലയിലും അദ്ദേഹം വിക്കറ്റില്ലാതെ പന്തെറിഞ്ഞിട്ടുണ്ട്.

ബുംറ വളരെ ബാലന്‍സ്ഡായി പന്തെറിയുന്നുണ്ടെന്നും പര്യടനത്തിലുടനീളം ബാറ്റര്‍മാരെ പലതവണ പറ്റിച്ചിട്ടുണ്ടെന്നും സായ്രാജ് പറഞ്ഞു. 'അതുകൊണ്ട് ബൗളിംഗ് വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, ഫാള്‍സ് ഷോട്ട് ശതമാനം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നമ്മള്‍ പ്രതീക്ഷിക്കുന്ന ആ വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുന്ന സമയം വരിക തന്നെ ചെയ്യും,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുംറയ്ക്ക് വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും ആകാശ് ദീപ് അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങി; ഗൂര്‍നൂര്‍ ബ്രാറും അന്‍ഷുല്‍ കാംബോജും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ടീമിലെ യുവതാരങ്ങളുമായി തന്റെ അറിവുകള്‍ പങ്കുവെക്കുമ്പോള്‍ ബുംറ ചെലുത്തുന്ന നല്ല സ്വാധീനത്തെ സായ്രാജ് എടുത്തുപറഞ്ഞു. 'ജസ്പ്രീത് ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരിക്കുകയും ഈ യുവതാരങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നത് വലിയൊരു സ്വാധീനമാണ്. ശരിയാണ്, നമ്മള്‍ പ്രതീക്ഷിച്ച വിക്കറ്റുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല; എങ്കിലും അദ്ദേഹവും മറ്റ് ബൗളര്‍മാരുമായുള്ള ആശയവിനിമയവും, യുവതാരങ്ങള്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ നിന്ന് ഉള്‍ക്കൊള്ളുന്നതും ഏറെ ഗുണകരമാണ്. ആ അനുഭവം പങ്കുവെക്കുന്നതിലൂടെയാണ് ഡ്രസ്സിംഗ് റൂം മുന്നോട്ട് പോകുന്നത്. മുന്‍ മത്സരത്തിലെ കൂട്ടുകെട്ട് നോക്കിയാലും, ഇവിടെയും ആദ്യ സെഷനില്‍ അത്ര നന്നായി പന്തെറിഞ്ഞില്ലെങ്കിലും അവര്‍ തിരിച്ചുവന്ന രീതി നോക്കിയാലും, യുവതാരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. മോശമായി പോകുന്ന കാര്യങ്ങളേക്കാള്‍, പോസിറ്റീവായ ഒരുപാട് കാര്യങ്ങളാണ് നമുക്ക് കാണാനുള്ളത്' -അദ്ദേഹം പറഞ്ഞു.

content highlights: 'Wickets Will Come From Bumrah': Bowling Coach Backs Pacer After Wickless First Innings

dot image
To advertise here,contact us
dot image