ഇരട്ട സെഞ്ച്വറിക്കരികിൽ പുറത്തായി; പ്രകോപിച്ച് മുംബൈ ബോളർ; ബാറ്റുകൊണ്ട് വീശി പൃഥ്വി ഷാ; VIDEO

മുന്‍ ടീമായ മുംബൈക്കെതിരെ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് ഷാ കളിച്ചത്.

ഇരട്ട സെഞ്ച്വറിക്കരികിൽ പുറത്തായി; പ്രകോപിച്ച് മുംബൈ ബോളർ; ബാറ്റുകൊണ്ട് വീശി പൃഥ്വി ഷാ; VIDEO
dot image

രഞ്ജി ട്രോഫി സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തിനിടെ മുംബൈ താരം മുഷീര്‍ ഖാനോട് കോർത്ത് പൃഥ്വി ഷാ. മുംബൈ ടീമംഗങ്ങളുമായി കോര്‍ത്ത ഷാ പുറത്തായി മടങ്ങുമ്പോഴാണ് ബാറ്റുമായി മുഷീര്‍ ഖാനെ നേരിടാന്‍ ചെന്നത്. ബാറ്റ് ദേഹത്ത് തട്ടിയില്ലെങ്കിലും സ്ഥിതിഗതികള്‍ കൈവിട്ട് പോകാതിരിക്കാന്‍ അമ്പയര്‍ ഇടപെട്ടു. ഷായെ പിന്തിരിപ്പിക്കാന്‍ അമ്പയര്‍ ശ്രമിച്ചു. ഷാ ഡഗൗട്ടിലേക്ക് പോയതിനുശേഷമാണ് സ്ഥിതി ശാന്തമായത്.

തന്റെ മുന്‍ ടീമായ മുംബൈക്കെതിരെ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് ഷാ കളിച്ചത്. മമല്‍സരത്തില്‍ കിടിലന്‍ ഇന്നിങ്‌സിലൂടെ ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങുമ്പോഴാണ് ഷാ പുറത്താവുന്നത്. 181 റണ്‍സ് നേടിയ ശേഷമാണ് പൃഥ്വി ഷാ പുറത്തായത്. 25 കാരനായ ഷാ കിടിലന്‍ ഇന്നിങ്‌സ് കളിക്കുകയും മുംബൈ ബൗളര്‍മാരെ മുഴുവന്‍ നന്നായി കൈകാര്യം ചെയ്യുകയുമുണ്ടായി.

പുറത്താക്കിയ ശേഷം മുഷീര്‍ ഖാന്‍ പരിഹസിച്ച് യാത്രയയപ്പ് നല്‍കിയതാണ് ഷായെ ചൊടിപ്പിച്ചത്. അസ്വസ്ഥനായ ഷാ മുഷീറിന് നേരെ നേരെ ബാറ്റ് വീശിയ ശേഷം നടന്നടുത്തു. തുടര്‍ന്ന് മുംബൈയിലെ മറ്റുള്ള കളിക്കാരുമായി അദ്ദേഹം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം കൂടുതല്‍ വഷളാകാതിരിക്കാന്‍ അമ്പയര്‍മാര്‍ ഇടപെട്ട് കളിക്കാരെ പിന്തിരിപ്പിച്ചു.

ഈ വര്‍ഷം ആദ്യത്തിലാണ് ഷാ മുംബൈയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറിയത്. മഹാരാഷ്ട്രയ്ക്കായി ആദ്യ മല്‍സരത്തില്‍ ബുച്ചി ബാബു ടൂര്‍ണമെന്റില്‍ അദ്ദേഹം തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. രണ്ടാം മല്‍സരത്തില്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. അതിന് ശേഷമാണ് ഇപ്പോള്‍ സന്നാഹ മല്‍സരത്തിലെ സെഞ്ചുറി. ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് 25കാരന്‍.

രഞ്ജി ട്രോഫിയിലാണ് മഹാരാഷ്ട്രയുടെ അടുത്ത മല്‍സരം. ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന സീസണിലെ ആദ്യ മാച്ചില്‍ കേരളത്തെ നേരിടും. തിരുവനന്തപുരം ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിലാണ് മല്‍സരം.

Content Highlights: Prithvi Shaw Swings Bat At Mumbai Players

dot image
To advertise here,contact us
dot image