ടൈറ്റ് ജീൻസ് ഇടുന്നത് ഒഴിവാക്കാം! ശരീരത്തിൻ്റെ പ്രതിരോധത്തെ ബാധിക്കാം! രോഗ സാധ്യതയെന്നും പഠനം

ഫാഷന്റെ പേരിൽ ആരോഗ്യത്തെ ഇല്ലാതാക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്

ടൈറ്റ് ജീൻസ് ഇടുന്നത് ഒഴിവാക്കാം! ശരീരത്തിൻ്റെ പ്രതിരോധത്തെ ബാധിക്കാം! രോഗ സാധ്യതയെന്നും പഠനം
dot image

ഫേവറിറ്റ് ജീൻസും അതിന് പെയറായി ഒരു കിടിലൻ ടോപ്പും ധരിക്കുന്നത് കോൺഫിഡൻസ് ലെവൽ നന്നായി ഉയർത്തുന്നതായി പല സ്ത്രീകളും പറയാറുണ്ട്. നമ്മുടെ വാഡ്‌റോബ് ജീൻസ് ഇല്ലാതെ പൂർണമാവുകയുമില്ലല്ലേ. പക്ഷേ ടൈറ്റ് ജീൻസുകൾ ധരിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം നിങ്ങളുടെ ശരീരത്തിന് എതിരായി പ്രവർത്തിച്ചാൽ എങ്ങനെയിരിക്കും.

ടൈറ്റായ, വായുസഞ്ചാരമില്ലാത്ത ജീൻസുകൾ നമ്മുടെ ചലനത്തെ മാത്രമല്ല, യൂറിനറി ട്രാക്ട് ഇൻഫെക്ഷനും(യുടിഐ) കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ ജേർണൽ ഒഫ് പബ്ലിക്ക് ഹെൽത്തിൽ വന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. സിന്തറ്റിക്ക്, ഫോം ഫിറ്റിങ് ഫാബ്രിക്‌സ് ബാക്ടീരയ്ക്ക് വളരാൻ മികച്ച അന്തരീക്ഷം ഉണ്ടാക്കി നൽകുന്നവയാണ്. പ്രത്യേകിച്ച് യുടിഐയ്ക്ക് കാരണമാകുന്ന ഇ കോളി ബാക്ടീയയ്ക്ക്. അതിനാൽ തന്നെ ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ടൈറ്റ് ജീൻസുകൾ അപകടകരമാണെന്നാണ് പഠനം.

ടൈറ്റായിട്ടുള്ള ജീൻസുകൾ ഏറെനേരം ധരിക്കുമ്പോൾ വായു സഞ്ചാരം ഇല്ലാതെയാവും ഫ്രിക്ഷൻ കൂടുകയും ഈർപ്പത്തെ പിടിച്ചുനിർത്തുകയും ചെയ്യും ഇതോടെ ബാക്ടീരയ്ക്ക് അനുകൂലമായ ഒരു അവസ്ഥ ഉണ്ടാവും. പിന്നാലെ അവയുടെ എണ്ണം വർധിക്കും. പിന്നാലെ യുറേത്രയിലെക്കും ബ്‌ളാഡറിലേക്കും ഇവ എത്തുകയും അണുബാധ ഉണ്ടാവുകയും ചെയ്യും. സിന്തറ്റിക്ക് ഫാബ്രിക്‌സ് ആണെങ്കിലാണ് അപകടം കൂടുതൽ. പോളിസ്റ്റർ, സ്പാൻഡക്‌സ് ബ്ലൻഡ് ജീൻസിന്, കോട്ടനിൽ നിന്നും വ്യത്യസ്തമായി ചൂടും ഈർപ്പും പിടിച്ച് നിർത്താൻ കഴിയും. ഇത് അപകടമാണ്.

പുരുഷന്മാർക്കും സ്ത്രീകൾക്കും യുടിഐ ബാധിക്കാമെങ്കിലും, സ്ത്രീകൾക്കാണ് സാധ്യത കൂടുതൽ. ശാരീരകമായി നോക്കിയാൽ സ്ത്രീകളുടെ യുറേത്ര ചെറുതാണ്. ഇതിനാൽ മൂത്രസഞ്ചിയിലേക്ക് ബാക്ടീരിയ്ക്ക് എത്താൻ എളുപ്പമാണ്. മെനോപോസ് സമയമാണെങ്കിൽ ഹോർമോണിൽ വ്യത്യാസം വരും. ഇതോടെ യൂറിനറി ട്രാക്റ്റിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലും മാറ്റം സംഭവിക്കും. ചില ഗർഭനിയന്ത്രണ രീതികൾ വജൈനൽ മൈക്രോബയമിനെയും ബാധിക്കും, (നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ബാക്ടീരിയയും ഫംഗസും അടങ്ങുന്ന ഒരു എക്കോസിസ്റ്റമാണിത്). ഈ അവസ്ഥയുള്ളവരിലും യുടിഐ ബാധിക്കാൻ സാധ്യതയേറെയാണ്.

യുടിഐ വരാതെ എങ്ങനെ നിയന്ത്രിക്കാം

  1. ചർമത്തെ ശ്വസിക്കാൻ അനുവദിക്കുക
  2. കോട്ടൻ അടിവസ്ത്രങ്ങൾ ധരിക്കാം, ഒപ്പം ലൂസ് ഫിറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കാം
  3. ദീർഘനേരം ടൈറ്റ് ജീൻസുകൾ ധരിക്കുന്നത് ഒഴിവാക്കാം, പ്രത്യേകിച്ച് ചൂട് നിറഞ്ഞ കാലാവസ്ഥയിൽ
  4. വെള്ളം നന്നായി കുടിക്കുന്നതിനൊപ്പം വ്യക്തി ശുചിത്വവും പാലിക്കാം
  5. വർക്കൗട്ടുകളും നീന്തലുമൊക്കെ ചെയ്യുന്നവരാണെങ്കിൽ നനഞ്ഞ വസ്ത്രം എത്രയും പെട്ടെന്ന് മാറ്റാം

ഫാഷന്റെ പേരിൽ ആരോഗ്യത്തെ ഇല്ലാതാക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഏത് വസ്ത്രം ധരിച്ചാലും ശരീരത്തിലെ ചർമത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവുന്നതാവരുതെന്ന് ഉറപ്പുവരുത്തണം.
Content Highlights: Avoid wearing tight jeans, it may cause Urinary Tract Infections

dot image
To advertise here,contact us
dot image