കീപ്പർ ക്യാച്ചിൽ ഔട്ട്, പിന്നാലെ റണ്ണൗട്ട്, എന്നിട്ടും പുറത്താകാതെ ലങ്കൻ ബാറ്റർ; ഇതെന്ത് മറിമായമെന്ന് ഫാൻസ്

ക്രീസ് വിട്ട് സിംഗിളിനായി ഓടിയ ബാറ്ററെ സഞ്ജു റണ്ണൗട്ടാക്കുകയും ചെയ്തു

കീപ്പർ ക്യാച്ചിൽ ഔട്ട്, പിന്നാലെ റണ്ണൗട്ട്, എന്നിട്ടും പുറത്താകാതെ ലങ്കൻ ബാറ്റർ; ഇതെന്ത് മറിമായമെന്ന് ഫാൻസ്
dot image

ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരം ആവേശപ്പോരാട്ടമായിരുന്നു. സൂപ്പർ ഓവർ വരെ നീണ്ടമ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ മറികടന്നു. ഇതോടെ ഒരു തോൽവി പോലുമറിയാതെയാണ് ഇന്ത്യ ഫൈനലിൽ കളിക്കുക. മത്സരത്തിനിടെ സംഭവിച്ച കാര്യമാണ് നിലവിൽ ചർച്ചയാകുന്നത്. സൂപ്പർ ഓവറിന്റെ നാലാം പന്തിൽ നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന ശ്രീലങ്കൻ ബാറ്റർ കമിന്ദു മെൻഡിസിനെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ റണ്ണൗട്ടാക്കിയെങ്കിലും അദ്ദേഹം പുറത്തായില്ല. ഇതെന്ത് കകൊണ്ടാണ് ഔട്ട് നൽകാത്തത് എന്ന് ആരാധകർ അത്ഭുതപ്പെട്ടിരുന്നു.

ആ പന്ത് നേരിട്ട ദസുൻ ഷനകയെ പുറത്താക്കാൻ ബൗളറായ അർഷ്ദീപ് സിങ് അപ്പീൽ ചെയ്തിരുന്നു. വിക്കറ്റ് കീപ്പറിന്റെ കയ്യിലെത്തിയ പന്തിനെ അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. ക്രീസ് വിട്ട് സിംഗിളിനായി ഓടിയ ബാറ്ററെ സഞ്ജു റണ്ണൗട്ടാക്കുകയും ചെയ്തു. എന്നാൽ കീപ്പർ ക്യാച്ച് ഔട്ട് നൽകിയ അമ്പയറുടെ തീരുമാനത്തിന് റിവ്യൂ നൽകിയ ഷനകക്ക് മൂന്നാം അമ്പയർ ക്ലീൻ ഷീറ്റ് നൽകുകയായിരുന്നു. ഇതോടെ പന്ത് ഡെഡ് ആകുകയും റണ്ണൗട്ട് റദ്ദാക്കുകയും ചെയ്തു. ക്യാപ്റ്റൻ സൂര്യകുമാറും ഇന്ത്യൻ താരങ്ങളും അമ്പയറോട് ഇക്കാര്യം ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്പയർ ബോൾ ഡെഡ്ഡായെന്ന് സൂചിപ്പിക്കുകയായിരുന്നു.

അതേസമയം ആവേശം നിറഞ്ഞ മത്സരത്തിൽ സൂപ്പർ ഫോറിലാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. ലങ്കയ്ക്ക് വേണ്ടി സെഞ്ച്വറിയോടെ തിളങ്ങിയ പതും നിസങ്കയാണ് മത്സരം

ആവേശക്കൊടുമുടിയിലെത്തിച്ചത്. ലങ്കയ്ക്ക് വേണ്ടി 58 പന്തിൽ 107 റൺസുമായി പതും നിസങ്ക വീരോചിതമായി പൊരുതിയപ്പോൾ മത്സരം ടൈയിൽ കലാശിച്ചു. ഏഴ് ബൗണ്ടറിയും ആറ് സിക്‌സറുമടക്കമായിരുന്നു നിസങ്കയുടെ ഇന്നിങ്‌സ്.

സെഞ്ച്വറിയുമായി നിസങ്ക ലങ്കൻ ഇന്നിങ്‌സ് നയിച്ചതോടെ വിജയം ലങ്കയ്‌ക്കൊപ്പമെന്ന് ഉറപ്പിച്ച നിമിഷമാണ് മത്സരത്തിന്റെ ?ഗതി മാറിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ നിസങ്കയെ ഹർഷിത് റാണ കൂടാരം കയറ്റി. അവസാന ഓവറുകളിൽ ഇന്ത്യ താളം വീണ്ടെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് തകർത്ത് പന്തെറിഞ്ഞതോടെ ലങ്കയ്ക്ക് നേടാനായത് രണ്ട് റൺസ് മാത്രം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആദ്യപന്തിൽ തന്നെ ലക്ഷ്യം മറികടന്ന് വിജയത്തിലെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 31 പന്തിൽ രണ്ട് സിക്‌സും എട്ട് ബൗണ്ടറികളുമടക്കം 61 റൺസെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തിൽ 39 റൺസെടുത്ത് പുറത്തായി. മൂന്ന് സിക്സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഹാർദിക് പാണ്ഡ്യ രണ്ട് റൺസെടുത്ത് പുറത്തായി. തിലക് വർമ 49 റൺസെടുത്തും അക്ഷർ പട്ടേൽ 21 റൺസെടുത്തും പുറത്താവാതെ നിന്നു.

അവസാന രണ്ടോവറിൽ 23 റൺസാണ് ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ 11 റൺസ് അടിച്ചെടുത്തതോടെ അവസാന ഓവറിലെ ലക്ഷ്യം 12 റൺസായി മാറി. ഓവറിലെ ആദ്യ പന്തിൽ നിസങ്ക പുറത്തായത് ലങ്കയെ പ്രതിരോധത്തിലാക്കി. എന്നാൽ ഷാനക സ്‌കോർ കണ്ടെത്തിയതോടെ അവസാനപന്തിൽ വിജയലക്ഷ്യം മൂന്ന് റൺസായി കുറഞ്ഞു. അവസാനപന്തിൽ ഡബിളോടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു.

Content Highlights- Why Srilankan Batters Given notout despite Runout

dot image
To advertise here,contact us
dot image