ബംഗ്ലാദേശിന് തോൽവി; ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ-പാക് പോരാട്ടം!

11 റൺസിനാണ് പാകിസ്താൻ വിജയിച്ചത്

ബംഗ്ലാദേശിന് തോൽവി; ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ-പാക് പോരാട്ടം!
dot image

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച് പാകിസ്താൻ. 11 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 136 എന്ന താരതമ്യനെ ചെറിയ സ്‌കോർ പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്തുയരാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. സയിം അയൂബ് നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിലെ ജയത്തോടെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ കളിക്കും.

ആവേശകരമായ മത്സരത്തിൽ അവസാന ഓവർ വരെ ഇരു ടീമുകൾക്കും സാധ്യതയുണ്ടായിരുന്നു. 30 റൺസ് നേടിയ ഷ്മീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

18 റൺസ് നേടിയ ഓപ്പണിങ് ബാറ്റർ സെയ്ഫ് ഹസനാണ് രണ്ടാം ടോപ് സ്‌കോറർ. ബാക്കി ആർക്കും തന്നെ കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ല. ആദ്യ ഓവർ മുതൽ തീ തുപ്പിയ ഷഹീൻ അഫ്രീദിയും മധ്യ ഓവറുകളിൽ കളം വാണ പാകിസ്താൻ സ്പിന്നർമാരും കടുവകളെ വരിഞ്ഞ് മുറുക്കി. അവസാന ഓവറുകളിൽ ഹാരിസ് റൗഫും കത്തികയറിയതോടെ ബംഗ്ലദേശിന് കഠിനമായി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. ആദ്യ പത്ത് ഓവറിൽ ബംഗ്ലാദേശ് ബൗളർമാരുടെ മികച്ച പ്രകടനമാണ് പാകിസ്താനെ ചെറിയ സ്‌കോറിൽ തളക്കാൻ സഹായിച്ചത്.

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടിയ തസ്‌കിൻ അഹ്‌മദ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ. മഹെദി ഹസൻ, റിഷാദ് ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുർ റഹ്‌മാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

പാകിസ്താന് വേണ്ടി മുഹമ്മദ് ഹാരിസ് 31 റൺസുമായി ടോപ് സ്‌കോററായി. മുഹമ്മദ് നവാസ (25), ഷഹീൻ അഫ്രദി (19), ഫഹീം അഷ്‌റഫ് (14*) എന്നിവരാണ് പാകിസ്താനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. ടോപ് ഓർഡറിൽ എല്ലാ ബാറ്റർമാരും പരാജയമായി മാറി.

Content Highlights- pakistan beat bangladesh in asiacup and Reached finals

dot image
To advertise here,contact us
dot image