നിത്യവും ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കാറുണ്ടോ? എളുപ്പം നോക്കി പണിവാങ്ങല്ലേ..

ബാച്ച്‌ലേഴ്‌സിനും ഒറ്റയ്ക്ക് നൈറ്റ് ഷിഫ്റ്റില്‍ ജോലിക്ക് കയറുന്നവര്‍ക്കും കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കുന്നവര്‍ക്കുമെല്ലാം വളരെ എളുപ്പത്തില്‍ ആശ്രയിക്കാന്‍ കഴിയുന്ന അല്പം റിച്ച് ഫുഡ് ആണ് ഈ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്. പക്ഷെ

നിത്യവും ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കാറുണ്ടോ? എളുപ്പം നോക്കി പണിവാങ്ങല്ലേ..
dot image

വളരെ വേഗത്തില്‍ തയ്യാറാക്കാം, ചെലവ് കുറവ്, അതീവ രുചികരം..ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് നമ്മുടെ ഇഷ്ടവിഭവമാകാന്‍ കാരണങ്ങള്‍ പലതാണ്. ബാച്ച്‌ലേഴ്‌സിനും ഒറ്റയ്ക്ക് നൈറ്റ് ഷിഫ്റ്റില്‍ ജോലിക്ക് കയറുന്നവര്‍ക്കും കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കുന്നവര്‍ക്കുമെല്ലാം വളരെ എളുപ്പത്തില്‍ ആശ്രയിക്കാന്‍ കഴിയുന്ന അല്പം റിച്ച് ഫുഡ് ആണ് ഈ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്. പക്ഷെ ഈ സൗകര്യം ഒരു ശീലമായി മാറിയാലോ?

സാധാരണയായി ഒരു ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പാക്കറ്റിനുള്ളില്‍ സംസ്‌കരിച്ച ന്യൂഡില്‍സും അതിന് രുചി നല്‍കുന്ന മസാലയുടെ ഒരു ചെറിയ പാക്കറ്റുമാണ് ഉണ്ടാകുക. ചിലരാണെങ്കില്‍ ഉണക്കിയ പച്ചക്കറികളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ടാകും. പക്ഷെ ഈ ഓരോ പാക്കറ്റിലും അടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് നാം കണക്കാക്കാറില്ല. ഓരോ പാക്കറ്റിലും 600-1500 എംജി സോഡിയം അതായത് ഉപ്പ് അടങ്ങിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസം ശരീരത്തിനകത്ത് ചെല്ലാവുന്ന സോഡിയത്തിന്റെ അളവ് 2000 എംജിയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വല്ലപ്പോഴും മാത്രമാണ് ന്യൂഡില്‍സ് കഴിക്കുന്നത് എങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ല മറിച്ച് എന്നും ഇത് ശീലമാക്കുകയാണെങ്കില്‍ സ്വാഭാവികമായും ശരീരത്തിലെത്തുന്ന ഉപ്പിന്റെ അളവ് വര്‍ധിക്കും.

നിത്യവും ഒന്നിലേറെ നേരം ഇത് ഭക്ഷണമാക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രമേഹത്തിനും കാരണമാകും എന്ന് കൊറിയയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഫൈബര്‍ കുറവായതിനാല്‍ തന്നെ ഇത് ഗട്ടിന്റെ ആരോഗ്യത്തെ ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനും ബവല്‍ കാന്‍സറിനും കാരണമാകും. ന്യൂഡില്‍സിനൊപ്പം മുട്ടയോ, ചിക്കനോ പ്രൊട്ടീനായി ചേര്‍ത്തില്ലെങ്കില്‍ വിശപ്പ് അധികരിക്കുകയും ചെയ്യും.

എങ്ങനെ ആരോഗ്യദായകമാക്കാം

ന്യൂഡില്‍സ് പാക്ക് ഉപയോഗിക്കുമ്പോള്‍ മസാല പാക്ക് ഒഴിവാക്കുകയോ, കൂടുതല്‍ പച്ചക്കറികളോ, മുട്ടയോ, ചിക്കനോ ചേര്‍ത്ത് അല്പം കൂടി പോഷക സമ്പുഷ്ടമാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ചില ബ്രാന്‍ഡുകള്‍ എയര്‍ഡ്രൈഡ് ന്യൂഡില്‍സ് ആണ് ഉണ്ടാക്കുക. അത് ഉപയോഗിക്കാന്‍ ശ്രമിക്കാം.

ശാസ്ത്രം പറയുന്നത്

ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് മോശമല്ല. പക്ഷെ എന്നും കഴിക്കുന്നതാണ് അപകടം. സോഡിയം കൂടുതലും മറ്റ് പോഷകങ്ങള്‍ കുറവുമാണ്. വല്ലപ്പോഴും കഴിക്കുന്നതില്‍ തെറ്റുമില്ല. എന്നാല്‍ നിങ്ങളുടെ ദിവസത്തിലെ ഏറ്റവും പ്രധാന ഭക്ഷണമായി ഇതിനെ കണക്കാക്കരുത്. അടുത്ത തവണ ഉണ്ടാക്കുമ്പോള്‍ പുതിയ മസാലയും പച്ചക്കറികളും ചേര്‍ക്കാം. കൂടുതല്‍ സ്വാദിഷ്ടമാകുമെന്ന് മാത്രമല്ല പോഷക സമ്പുഷ്ടവുമായിരിക്കും.

Content Highlights: Instant Noodle Alert: Science Warns of Health Risks with Daily Consumption

dot image
To advertise here,contact us
dot image