ബുംറയെ ആറ് സിക്‌സറടിക്കാൻ വന്നവന് നാലാം ഡക്ക് ! തീ തുപ്പി ബംഗ്ലാദേശ്

ഈ ഏഷ്യാ കപ്പിൽ ആറ് ഇന്നിങ്‌സ് ബാറ്റ് ചെയ്ത സയീം അയൂബിന്റെ നാലാം ഡക്കായിരുന്നു ഈ മത്സരത്തിലേത്

ബുംറയെ ആറ് സിക്‌സറടിക്കാൻ വന്നവന് നാലാം ഡക്ക് ! തീ തുപ്പി ബംഗ്ലാദേശ്
dot image

പാകിസ്താൻ-ബംഗ്ലാദേശ് സൂപ്പർ ഫോർ മത്സരത്തിൽ മികച്ച തുടക്കവുമായി ബംഗ്ലാദേശ്. മൂന്നോവർ പിന്നിട്ടപ്പോൾ വെറും ഒമ്പത് റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് ബംഗ്ലാദേശ് നേടിയത്. നാല് റൺസുമായി സാഹിബ്‌സാദ ഫർഹാനും റൺസൊന്നും എടുക്കാതെ സയീം അയൂബ് എന്നിവരാണ് പുറത്തായത്.

ഈ ഏഷ്യാ കപ്പിൽ ആറ് ഇന്നിങ്‌സ് ബാറ്റ് ചെയ്ത സയീം അയൂബിന്റെ നാലാം ഡക്കായിരുന്നു ഈ മത്സരത്തിലേത്. ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മത്സരത്തിലും പൂജ്യനായി മടങ്ങിയ താരം സൂപ്പർ ഫോറിൽ നിന്നും 23 റൺസാണ് ആകെ നേടിയത്. ഇന്ത്യക്കെതിരെ സൂപ്പർ ഫോറിൽ നേടിയ 21 റൺസാണ് ഉയർന്ന സ്‌കോർ.

ഇത്തവണ പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ തുറുപ്പുചീട്ടായി ഉയർത്തിക്കാട്ടിയ യുവതാരമാണ് സയിം അയൂബ്. ഇന്ത്യയുടെ പേസ് കുന്തമുനയായി ജസ്പ്രീത് ബുംറയ്‌ക്കെതിരെ ഒരോവറിലെ ആറ് പന്തിലും സിക്‌സർ പായിക്കാൻ കഴിവുള്ള താരമാണ് സയിം എന്നും പാക് മുൻ താരം തൻവീർ അഹമ്മദ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ആരാധകർ ട്രോളുകളും പരിഹാസവുമായി എത്തിയിട്ടുണ്ട്.

Content Highlights- Saim Ayub Scored his Fouth Duck of Asia cup 2025

dot image
To advertise here,contact us
dot image