പൊലീസ് തലപ്പത്ത് അഴിച്ചുപണി; യോഗേഷ് ഗുപ്തയെ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; വിനോദ് കുമാറിനും മാറ്റം

വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ആരോപണ വിധേയനാണ് വി ജി വിനോദ് കുമാർ

പൊലീസ് തലപ്പത്ത് അഴിച്ചുപണി; യോഗേഷ് ഗുപ്തയെ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; വിനോദ് കുമാറിനും മാറ്റം
dot image

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. റോഡ് സേഫ്റ്റി കമ്മീഷണറായാണ് പുതിയ നിയമനം. നിതിന്‍ അഗര്‍വാള്‍ ആണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ പൊലീസ് ആസ്ഥാനത്ത് പ്രൊക്യുര്‍മെന്റ് എഐജിയായി നിയമിച്ചു.

വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ആരോപണ വിധേയനായ വി ജി വിനോദ് കുമാറിനും മാറ്റം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ നിന്ന് വിനോദ് കുമാറിനെ മാറ്റി. ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍, ടെക്‌നോളജി വിഭാഗം എസ്പിയായാണ് നിയമനം. നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.

Content Highlights- Yogesh gupta appointed as road safty commissioner

dot image
To advertise here,contact us
dot image