
കുവൈത്തില്‍ കള്ളനോട്ടടിക്കുന്ന പിടിയിലായി. ഖൈത്താന്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തതായി പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റ സമ്മതം നടത്തി.
സബാഹ് അല്‍-അഹ്‌മദ് പ്രദേശത്തെ തന്റെ കുടുംബ വകയായുള്ള ഷാലെറ്റില്‍ വെച്ച് തന്നെയാണ് കള്ള നോട്ട് അടിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. ഷാലെയില്‍ നടത്തിയ പരിശോധനയില്‍ സ്‌കാനറുകള്‍ ഘടിപ്പിച്ച 20 ല്‍ അധികം പ്രിന്ററുകളും ഡസന്‍ കണക്കിന് അച്ചടി മഷികളും പേപ്പറുകളും മറ്റു രാസവസ്തുക്കളും പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ആയിരക്കണക്കിന് വ്യാജ നോട്ടുകളും പിടിച്ചെടുത്തു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
Contnent Highlights: A gang of counterfeiters arrested in Kuwait