കളം നിറഞ്ഞ് കടുവകൾ! ആവേശം നിറച്ച് കാണികൾ; 150 കടക്കാതെ പാകിസ്താൻ

ഫൈനലിൽ പ്രവേശിക്കാൻ ബംഗ്ലാദേശിന് 136 റൺസാണ് വേണ്ടത്

കളം നിറഞ്ഞ് കടുവകൾ! ആവേശം നിറച്ച് കാണികൾ; 150 കടക്കാതെ പാകിസ്താൻ
dot image

ദുബൈയിലെ ആവേശം നിറഞ്ഞ ഗാലറിക്ക് മുന്നിൽ ഒരു ഹൈ വോൾട്ടേജ് മത്സരത്തിലാണ് പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്. ജയിക്കുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാമെന്നിരിക്കെ അത്രത്തോളം പ്രസതക്തി ഈ മത്സരത്തിനുണ്ട്. ഗാലറിയിൽ ഇരു ടീമുകളുടെയും കാണികളും നിറഞ്ഞിരുന്നു.

മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സ് കഴിഞ്ഞപ്പോൾ കടുവകൾക്കാണ് ക്രിക്കറ്റ് വൃത്തങ്ങളിൾ സാധ്യത കൽപിക്കുന്നത്. എന്നാൽ ബാറ്റിങ് കഠിനമായ പിച്ചിൽ പാകിസ്താനും സാധ്യതകളുണ്ട്.

പാകിസ്താന്റെ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് സ്‌കോർബോർഡിലുളളത്. ആദ്യ പത്ത് ഓവറിൽ ബംഗ്ലാദേശ് ബൗളർമാരുടെ മികച്ച പ്രകടനമാണ് പാകിസ്താനെ ചെറിയ സ്‌കോറിൽ തളക്കാൻ സഹായിച്ചത്.

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടിയ തസ്‌കിൻ അഹ്‌മദ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ. മഹെദി ഹസൻ, റിഷാദ് ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുർ റഹ്‌മാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

പാകിസ്താന് വേണ്ടി മുഹമ്മദ് ഹാരിസ് 31 റൺസുമായി ടോപ് സ്‌കോററായി. മുഹമ്മദ് നവാസ (25), ഷഹീൻ അഫ്രദി (19), ഫഹീം അഷ്‌റഫ് (14*) എന്നിവരാണ് പാകിസ്താനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. ടോപ് ഓർഡറിൽ എല്ലാ ബാറ്റർമാരും പരാജയമായി മാറി.

Content Highlights- Bangladesh Needs 136 to win against Pakistan in Asia cup super Four match

dot image
To advertise here,contact us
dot image