'Brain Fade' മൊമന്റ്; ക്രിക്കറ്റ് ബാലപാഠം മറന്ന പാകിസ്താൻ താരത്തിന് ട്രോൾ

23 പന്ത് നേരിട്ട ഹാരിസ് രണ്ട് ഫോറും ഒരു സിക്‌സും പറത്തി് 31 റൺസ് നേടി

'Brain Fade' മൊമന്റ്; ക്രിക്കറ്റ് ബാലപാഠം മറന്ന പാകിസ്താൻ താരത്തിന് ട്രോൾ
dot image

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ പാകിസ്താന്റെ ടോപ് സ്‌കോററായത് മുഹമ്മദ് ഹാരിസായിരുന്നു. ലോ സ്‌കോറിങ് മത്സരത്തിൽ പാകിസ്താന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ഹാരിസിന്റെ ഇന്നിങ്‌സായിരുന്നു. 12 ഓവർ പൂർത്തിയായപ്പോൾ 55-5ലേക്ക് കൂപ്പുകുത്തിയ പാകിസ്താനെ അവസാന എട്ടോവറിൽ 80 റൺസ് അടിച്ച് 135ൽ എത്തിച്ചത് ഹാരിസും ഷഹീൻ അഫ്രീദിയും മുഹമ്മദ് നവാസും ചേർന്നായിരുന്നു. 23 പന്ത് നേരിട്ട ഹാരിസ് രണ്ട് ഫോറും ഒരു സിക്‌സും പറത്തി് 31 റൺസ് നേടി.

എന്നാൽ ബാറ്റിങ്ങിനിടെ ഹാരിസിന് സംഭവിച്ച അബദ്ധമാണ് ആരാധകർ ഇപ്പോൾ ചർച്ചയാക്കുന്നത്. ആദ്യ റൺ പൂർത്തിയാക്കും മുമ്പെ ക്യാപ്റ്റൻ സൽമാൻ അലി ആഘക്കൊപ്പം മുമ്പ് രണ്ടാം റണ്ണിനായി ഹാരിസ് ഓടിയതാണ് ആരാധകർ ചർ്ച്ചയാക്കിയത്.

Also Read:

ആദ്യ റൺ പൂർത്തിയാക്കാത്തത് കൊണ്ട് തന്നെ ഒരു റൺസ് മാത്രമാണ് പാക് സ്‌കോർബോർഡിലേക്ക് ചേർത്തത്. പത്താം ഓവറിൽ മെഹ്ദി ഹസന്റെ പന്ത് ലോങ് ഓണിലേക്ക് കളിച്ച ക്യാപ്റ്റൻ സൽമാൻ ആലി ആഘ ആദ്യ റൺ ഓടിയെടുത്തു. സ്‌ട്രൈക്കിങ് എൻഡിലെത്തിയ ഹാരിസ് ബാറ്റ് ക്രീസിൽ കുത്താതെ രണ്ടാം റണ്ണിനായുള്ള വിളിക്ക് കാത്തിരുന്നു. ലോങ് ഓണിലെ ഫീൽഡറുടെ കയ്യിൽ നിന്നും പന്ത് വഴുതിപോയതോടെ സൽമാൻ അലി ആഘ രണ്ടാം റണ്ണിനായി ഓടി. എന്നാൽ ആദ്യ റണ്ണിനായി ഓടിയപ്പോൾ ബാറ്റ് ക്രീസിൽ കുത്താതിരുന്നതുകൊണ്ട് രണ്ട് റൺ ഓടിയിട്ടും ഒരു റൺ മാത്രമാണ് അനുവദിച്ചത്. ഹാരിസിന്റെ ഈ ബ്രെയിൻ ഫേഡ് മൊമന്റിനെ ആരാദകർ വിമർശിച്ച് രംഗത്തെത്തി.

അതേസമയം മത്സരത്തിൽ 11 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 136 എന്ന താരതമ്യേനെ ചെറിയ സ്‌കോർ പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്തുയരാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. സയിം അയൂബ് നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. ആദ്യ പത്ത് ഓവറിൽ ബംഗ്ലാദേശ് ബൗളർമാരുടെ മികച്ച പ്രകടനമാണ് പാകിസ്താനെ ചെറിയ സ്‌കോറിൽ തളക്കാൻ സഹായിച്ചത്.

Content Highlights- Fans Trolls Haris for short run 'Brain Fade' moment

dot image
To advertise here,contact us
dot image