വൈഭവ് തിളങ്ങിയില്ല; വേദാന്തിനും രാഹുലിനും ഫിഫ്റ്റി; യൂത്ത് ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ

അണ്ടർ 19 യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ.

വൈഭവ് തിളങ്ങിയില്ല; വേദാന്തിനും രാഹുലിനും ഫിഫ്റ്റി; യൂത്ത് ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ
dot image

അണ്ടർ 19 യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റു നഷ്ടത്തിൽ 280 റൺസ് നേടി. ഇന്ത്യയ്ക്ക് വേവേണ്ടി വേദാന്ത് ത്രിവേദി, രാഹുൽ കുമാർ എന്നിവർ അർധ സെഞ്ച്വറി നേടി.

വേദാന്ത് ത്രിവേദി 86 റൺസും രാഹുൽ കുമാർ 62 റൺസും നേടി. വിഹാൻ മൽഹോത്ര 40 റൺസ് നേടി. രണ്ട് സിക്സർ അടിച്ചുതുടങ്ങിയെങ്കിലും വൈഭവ് സൂര്യവംശിക്ക് തിളങ്ങാനായില്ല. 16 റൺസാണ് താരം നേടിയത്.

Also Read:

മൂന്ന് മത്സര പരമ്പര ഇന്ത്യ ഇതിനകം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു. രണ്ടാം മത്സരത്തിൽ 51 റൺസിന്റെതായിരുന്നു ജയം. പരമ്പരലെ മൂന്നാമത്തെ ഈ മത്സരം കൂടി സ്വന്തമാക്കിയാൽ അത് ചരിത്രമാകും.

Content Highlights-; Vaibhav did not shine; Vedant and Rahul scored fifties; India's best total in Youth ODIs

dot image
To advertise here,contact us
dot image