'ഫൈനലിൽ സിംപിളായി ഇന്ത്യയെ തോൽപ്പിക്കാം, ഇക്കാര്യം ചെയ്താൽ മതി'; ഉപദേശവുമായി മുൻ പാക് പേസർ അക്തർ

ഏഷ്യ കപ്പ് ഫൈനലിന് മുന്നോടിയായി പാകിസ്താന് നിർണായക ഉപദേശവുമായി മുൻ പാക് പേസർ ഷൊഹൈബ് അക്തർ.

'ഫൈനലിൽ സിംപിളായി ഇന്ത്യയെ തോൽപ്പിക്കാം, ഇക്കാര്യം ചെയ്താൽ മതി'; ഉപദേശവുമായി  മുൻ പാക് പേസർ അക്തർ
dot image

ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഫൈനലിന് മുന്നോടിയായി പാകിസ്താന് നിർണായക ഉപദേശവുമായി മുൻ പാക് പേസർ ഷൊഹൈബ് അക്തർ. പ്രധാന ഇന്ത്യൻ ബാറ്റ്സ്മാൻ അഭിഷേക് ശർമയെ നേരത്തെ പുറത്താക്കുന്നതിൽ പാക് താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അക്തർ പറഞ്ഞു.

നിങ്ങൾ 20 ഓവർ എറിയേണ്ടതില്ല, നിങ്ങൾ വിക്കറ്റുകൾ നേടിയാൽ മതി, ആ മാനസികാവസ്ഥയാണ് താരങ്ങൾക്ക് വേണ്ടതെന്നും അക്തർ കൂട്ടിച്ചേർത്തു. താരങ്ങൾക്കിടയിൽ ആക്രമണാത്മക സമീപനം നിലനിർത്തിയാൽ ഏഷ്യ കപ്പിലെ രണ്ട് മുൻ തോൽവികളെ മറികടക്കാൻ പാകിസ്താന് കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Also Read:

.കഴിഞ്ഞ പാകിസ്‌താനെതിരായ മത്സരത്തിൽ 35 പന്തിൽ നിന്ന് 74 റൺസ് നേടിയ അഭിഷേക് ശർമയാണ് പാകിസ്താനെ തോൽപ്പിച്ചത്. സെപ്‌തംബർ 28 നാണ് ഏഷ്യ കപ്പിലെ ഇന്ത്യ-പാക് ഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യ നേടി.

Content Highlights- 'We can beat India in the final easily, Former Pakistan pacer Akhtar gives advice

dot image
To advertise here,contact us
dot image