
ആവേശം വാനോളം ഉയർന്ന കളിയായിരുന്നു പാകിസ്താനും, ബംഗ്ലാദേശും ഏറ്റുമുട്ടിയ സൂപ്പർ ഫോർ മത്സരം. ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ പാകിസ്താൻ ജയിച്ച് കയറുകയായിരുന്നു. മത്സരത്തിനിടെ പാകിസ്താൻ ഫീൽഡർമാരുടെ മണ്ടത്തരമാണ് ഇപ്പോൾ വൈറലാവുന്നത്. മത്സരത്തിൽ പാകിസ്താൻ നഷ്ടപ്പെടുത്തിയ ഒരു റണ്ണൗട്ട് അവസരത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു പാകിസ്താൻ അവർക്ക് ലഭിച്ച സുവർണാവസരം നഷ്ടപ്പെടുത്തിയത്. രണ്ട് ബാറ്റർമാരും ഒരു എൻഡിലായിട്ടും പാകിസ്താന് അവസരം മുതലാക്കാനായില്ല. ബാക്ക്‌വേർഡ് പോയിന്റിലേക്ക് കളിച്ച ഷോട്ട് സയിം അയൂബ് തടയുകയായിരുന്നു. എളുപ്പം തന്നെ നോൺ സ്‌ട്രൈക്കർ എൻഡിൽ എറിഞ്ഞെങ്കിലും പന്ത് സ്വീകരിക്കാൻ ആരും തന്നെ ഇല്ലായിരുന്നു. ഈ സമയംകൊണ്ട് ബംഗ്ലാദേശ് ബാറ്റർ ക്രീസിലേക്ക് ഓടികയറുകയും ചെയ്തു. എങ്കിലും മത്സരത്തിൽ ജയം പാകിസ്താനൊപ്പം തന്നെയായിരുന്നു. പണ്ട് തൊട്ട് മിസ് ഫീല്‍ഡിങ്ങിന്‍റെ പേരില്‍ പാകിസ്താന് ട്രോള്‍ ലഭിക്കാറുണ്ട്.
Both the Bangladeshi batters at the same end, but no one was run out. 🤯pic.twitter.com/8qHwqCODyS
— Mufaddal Vohra (@mufaddal_vohra) September 25, 2025
11 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 136 എന്ന താരതമ്യേനെ ചെറിയ സ്‌കോർ പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്തുയരാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. സയിം അയൂബ് നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. ആദ്യ പത്ത് ഓവറിൽ ബംഗ്ലാദേശ് ബൗളർമാരുടെ മികച്ച പ്രകടനമാണ് പാകിസ്താനെ ചെറിയ സ്‌കോറിൽ തളക്കാൻ സഹായിച്ചത്.
Content Highlights- PAKISTAN fielders Runout Chance missed against Bangladesh