
ഓസ്ട്രേലിയ എക്കെതിരായ രണ്ടാം ചതുർദിന ടെസ്റ്റില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. 412 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ഒടുവില്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെന്ന നിലയിലാണ്. 103 റണ്‍സോടെ ഓപ്പണര്‍ കെ എല്‍ രാഹുലും 98 റണ്‍സുമായി സായ് സുദര്‍ശനും ക്രീസില്‍. ഇന്നലെ 74 റണ്‍സെടുത്ത് നില്‍ക്കെ പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട രാഹുൽ പിന്നീട് ക്രീസിലെത്തുകയായിരുന്നു.
ഏഴ് വിക്കറ്റും രണ്ട് സെഷനും ബാക്കിയിരിക്കെ ഓസ്ട്രേലിയ എക്കെതിരെ അനൗദ്യോഗിക ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്കിനി 151 റണ്‍സ് കൂടി മതി. വമ്പൻ തിരിച്ചുവരവാണ് ഇന്ത്യ ഈ മത്സരത്തിൽ നടത്തിയത്. ഓസീസ് ആദ്യ ഇന്നിങ്സിൽ 420 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 185 റൺസായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 185 റൺസിൽ ഒതുക്കി ഇന്ത്യ തിരിച്ചുവന്നു.
ഇരു ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റ് പ്രകടനം നടത്തിയ മാനവ് സുതാറാണ് ഓസീസിനെ തകർത്തത്. പരമ്പരയിലെ ആദ്യ മത്സരം സമനിലയായതിനാല്‍ ഈ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
Content Highlights: Rahul scores century; Sai Sudarshan close to century; india a vs australia a