നിലത്ത് നോക്കി നടക്കുന്നവര്‍ ഇത്തരക്കാരാണ്; അറിയണോ അവരുടെ സ്വഭാവം

നിലത്ത് നോക്കി നടക്കുന്ന ഒരാളെ മനശാസ്ത്രപ്രകാരം എങ്ങനെ വിലയിരുത്തുമെന്ന് അറിയാം

നിലത്ത് നോക്കി നടക്കുന്നവര്‍ ഇത്തരക്കാരാണ്; അറിയണോ അവരുടെ സ്വഭാവം
dot image

ചില ആളുകളെ കണ്ടിട്ടില്ലേ അവര്‍ എപ്പോഴും നിലത്ത് നോക്കി കുനിഞ്ഞായിരിക്കും നടക്കുന്നത്. എവിടെയും തട്ടി വീഴാതിരിക്കാന്‍ ആയിരിക്കും അങ്ങനെ നടക്കുന്നതെന്നാണോ പറയാന്‍ വരുന്നത്. എന്നാല്‍ അതവിടെ നില്‍ക്കട്ടെ. മനഃശാസ്ത്രം അനുസരിച്ച് നിലത്തുനോക്കി നടക്കുന്നത് ഒരാളുടെ വൈകാരിക അവസ്ഥയേയും അവരുടെ ഉള്ളിലെ ചിന്തകളെയും കുറിച്ച് മനസിലാക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്.

ഒരു വ്യക്തി എപ്പോഴും നിലത്ത് നോക്കി നടക്കുമ്പോള്‍ അത് അയാളുടെ ഉള്ളിലെ അരക്ഷിതാവസ്ഥ, ദു:ഖം, വിഷാദം എന്നിവയെക്കുറിച്ചുളള സൂചനയാണ് നല്‍കുന്നത്. ഈ ശീലം പലപ്പോഴും നിരാശയും ഉത്സാഹക്കുറവും ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ സംവിധാനം കൂടിയാണ് അവര്‍ക്ക്.

ഈ ശീലം ദു:ഖത്തെ മാത്രം സൂചിപ്പിക്കുന്നതല്ല

നിലത്ത് നോക്കി നടക്കുന്നവര്‍ ദു:ഖിതരാണെന്ന് മാത്രം ഇതുകൊണ്ട് അര്‍ഥമാക്കാന്‍ വരട്ടെ. മനശാസ്ത്രജ്ഞര്‍ പറയുന്നത് ഇത് ചില സ്വഭാവ സവിശേഷിതകളെക്കൂടി വ്യക്തമാക്കുന്നതാണെന്നാണ്. ചില സംസ്‌കാരങ്ങളില്‍ അത് എളിമയോ ബഹുമാനമോ ആണ്. മറ്റ് ചില സംസ്‌കാരങ്ങളില്‍ അതിനെ അധികാരത്തോടുളള വിധേയത്വമോ അംഗീകാരമോ ആയി കാണിക്കുന്നു.

മറ്റ് ചിലപ്പോള്‍ അയാളുടെ ഉള്ളിലെ സമൂഹത്തില്‍നിന്ന് ഉള്‍വലിയാനുളള ചിന്തകൊണ്ടാ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍കൊണ്ടോ അല്ലെങ്കില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയുംകൊണ്ട് ബുദ്ധിമുട്ടുന്നതുകൊണ്ടോ ആയിരിക്കാം. അരക്ഷിതാവസ്ഥ, ദുംഖം, വിനയം,ബഹുമാനം ഇതൊക്കെ നിലത്തുനോക്കി നടക്കുക എന്ന ശീലത്തെ സൂചിപ്പിക്കുന്ന കാര്യങ്ങളാണ്.

Content Highlights :You know how to psychologically evaluate someone who walks looking at the ground

dot image
To advertise here,contact us
dot image