ആലപ്പുഴയില്‍ തന്നെ ഇടിച്ച ബൈക്ക് അടിച്ചുമാറ്റി കാല്‍നടക്കാരന്‍; പ്രതികാരമെന്ന് സംശയം

പായിപ്പാട് സ്വദേശി സജിയുടെ ബൈക്കാണ് മോഷണം പോയത്

ആലപ്പുഴയില്‍ തന്നെ ഇടിച്ച ബൈക്ക് അടിച്ചുമാറ്റി കാല്‍നടക്കാരന്‍; പ്രതികാരമെന്ന് സംശയം
dot image

ആലപ്പുഴ: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ ഇടിച്ച ബൈക്കുമായി മുങ്ങി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. അപകടത്തിന് ശേഷം ബൈക്ക് ഉടമ നാട്ടുകാരുമായി സംസാരിക്കുന്നതിനിടെയാണ് മോഷണം.

പായിപ്പാട് സ്വദേശി സജിയുടെ ബൈക്കാണ് മോഷണം പോയത്. ഇടിച്ചതിലുള്ള പ്രതികാരത്തിലാണോ ബൈക്കുമായി മുങ്ങിയതെന്ന് സംശയമുണ്ട്. സംഭവത്തില്‍ പുന്നപ്ര പൊലീസ് കേസെടുത്തു. ബൈക്കിന് പുറമെ സജിയുടെ മൊബൈലും ചെരിപ്പും മോഷണം പോയിട്ടുണ്ട്.

Content Highlights: Pedestrian injured in bike accident drowns with hit bike

dot image
To advertise here,contact us
dot image