ചരിത്രം! സുബ്രതോ കപ്പിൽ ആദ്യമായി മുത്തമിട്ട് കേരളം

ഫൈനൽ പോരാട്ടത്തിൽ, കേരളം (ഫാറൂഖ് എച്ച്എസ്എസ്) സിബിഎസ്ഇയെ (അമെനിറ്റി പബ്ലിക് സ്‌കൂൾ, ഉത്തരാഖണ്ഡ്) 2-0 ന് പരാജയപ്പെടുത്തി

ചരിത്രം! സുബ്രതോ കപ്പിൽ ആദ്യമായി മുത്തമിട്ട് കേരളം
dot image

ന്യൂഡൽഹി, 2025 സെപ്റ്റംബർ 25: 64 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, കേരളം ആദ്യമായി സുബ്രതോ മുഖർജി ഇന്റർനാഷണൽ ഫുട്‌ബോൾ ടൂർണമെന്റ് ചാംപ്യൻസായി. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂൾ മത്സരിച്ച ടൂർണമെന്റിൽ ഗോകുലം കേരള എഫ്സിയാണ് ടീമിന് പരിശീലനവും സ്പോൺസർഷിപ്പും നൽകിയത്.

ഫൈനൽ പോരാട്ടത്തിൽ, കേരളം (ഫാറൂഖ് എച്ച്എസ്എസ്) സിബിഎസ്ഇയെ (അമെനിറ്റി പബ്ലിക് സ്‌കൂൾ, ഉത്തരാഖണ്ഡ്) 2-0 ന് പരാജയപ്പെടുത്തി.20' ജോൺ സീന. 60' ആദി കൃഷ്ണയുമാണ് ഗോകുലത്തിനായ്‌ഗോളുകൾ നേടിയത്. കേരളത്തിന്റെ ഫുട്‌ബോൾ യാത്രയിലെ ഒരു സുവർണ്ണ അധ്യായമാണ് ഈ വിജയം, ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടിയ കേരള ടീം വഴങ്ങിയത് 2 ഗോളുകൾ മാത്രം ഇത് ടീമിന്റെ പ്രതിരോധ മികവാണ് എടുത്തുകാണിക്കുന്നു.

വി പി സുനീർ ആണ് ടീം ഹെഡ് കോച്ച് മനോജ് കുമാർ ആണ് ഗോൾ കീപ്പർ കോച്ച്, ഫിസിയോ നോയൽ സജോ, ടീം മാനേജർ അഭിനവ്, ഷജീർ അലി, ജലീൽ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകൾ. മുഹമ്മദ് ജസീം അലി ആണ് ടീം ക്യാപ്റ്റൻ.

ഈ യുവ പ്രതിഭകളെ വികസിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഫാറൂഖ് എച്ച്എസ്എസുമായി സഹകരിച്ച് ഗോകുലം കേരള എഫ്സി നൽകിയ ഘടനാപരമായ പരിശീലനത്തിന്റെയും, നൽകിയ എക്‌സ്‌പോഷറിന്റെയും തെളിവാണ് ഈ നേട്ടം. ഈ സഹകരണം കേരളത്തിന് ദീർഘകാലമായി കാത്തിരുന്ന സുബ്രതോ കപ്പ് കിരീടം നേടിക്കൊടുത്തു മാത്രമല്ല, സ്‌കൂൾ തലത്തിൽ പ്രൊഫഷണൽ ഫുട്‌ബോൾ ഘടനയുടെ പ്രാധാന്യവും അടിവരയിടുന്നു.

Content Highlights- Kerala won Subroto Cup Trophy

dot image
To advertise here,contact us
dot image