അവൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ കാണിക്കുന്നത്? യുവതാരത്തെ ഒഴിവാക്കിയതിൽ ആരാധകരോഷം; മറുപടിയുമായി അഗാർക്കർ

ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടുന്ന ഈ യുവതാരത്തെ ഇന്ത്യ പരിഗണിക്കാത്തത് മോശമാണെന്നും ഒരു അവസരം അയാൾ അർഹിക്കുന്നുണ്ടെന്നും ആരാധകർ കുറിക്കുന്നു.

അവൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ കാണിക്കുന്നത്? യുവതാരത്തെ ഒഴിവാക്കിയതിൽ ആരാധകരോഷം; മറുപടിയുമായി അഗാർക്കർ
dot image

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ വിമർശനങ്ങളുയർന്നിരുന്നു. കരൺ നായർ, സർഫറാസ് ഖാൻ പോലുള്ള താരങ്ങളെ ഒഴിവാക്കിയതിനാലാണ് ഇത്തരം വിരമർശനങ്ങൾ ഒരുപാടുണ്ടായിരുന്നത്. അഭിമന്യു ഈശ്വരൻ എന്ന യുവപ്രതിഭയെ ഒഴിവാക്കിയതിലും ടീമിനെതിരെ വിമർശനങ്ങളുണ്ട്. കഴിഞ്ഞ മൂന്ന് ടെസ്റ്റ് മൂന്ന് ടെസ്റ്റ് സീസണുകളിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്ന കളിക്കാരനാണ് അഭിനമന്യു. എന്നാൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ താരത്തിന് സാധിച്ചില്ല.

ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടുന്ന ഈ യുവതാരത്തെ ഇന്ത്യ പരിഗണിക്കാത്തത് മോശമാണെന്നും ഒരു അവസരം അയാൾ അർഹിക്കുന്നുണ്ടെന്നും ആരാധകർ കുറിക്കുന്നു. എന്നാൽ നിലവിൽ ഇന്ത്യൻ ടീമിന് മറ്റൊരു ഓപ്പണറെ ആവശ്യമില്ലെന്നാണ് ഇന്ത്യൻ ടീം സെലക്ടർ അജിത് അഗാർക്കറിന്റെ വാദം.

സാധാരണ ഗതിയിൽ 16 അല്ലെങ്കിൽ 17 കളിക്കാരെയാണ് കൊണ്ടുപോകുക എന്നും ഇത്തവണ ഒരു എക്‌സ്ട്രാ ഓപ്പണറെ ആവശ്യമില്ലെന്ന് തോന്നുന്നുവെന്നും അഗാർക്കർ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ നന്നായി കളിക്കുന്നവരെ ടീമിലെടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ആഭ്യന്തര ക്രിക്കറ്റെന്നും ആരാധകർ കമന്റ് ചെയ്തു.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ ടീം; ശുഭ്മാൻ ഗിൽ (സി), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീശൻ, പ്രസിദ്ധ് കൃഷ്ണ,, മുഹമ്മദ് സിറാജ്. കുൽദീപ് യാദവ്.

Content Highlights- Fans Slams Indian Cricket for Exclusion of Abhimanyu Eeshwaran

dot image
To advertise here,contact us
dot image