കാന്താര കാണാൻ പോകുമ്പോൾ മാംസം കഴിക്കരുത്, ചേട്ടാ അതൊരു ഫേക്ക് ന്യൂസാണെന്ന് റിഷബ് ഷെട്ടി

ഞങ്ങൾ നിങ്ങളെ പേടിപ്പിക്കാൻ അല്ല ഇവിടെ വന്നത്. സിനിമ കണ്ട് നിങ്ങൾ അഭിപ്രായം പറയണം

കാന്താര കാണാൻ പോകുമ്പോൾ മാംസം കഴിക്കരുത്, ചേട്ടാ അതൊരു ഫേക്ക് ന്യൂസാണെന്ന് റിഷബ് ഷെട്ടി
dot image

പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1 . സിനിമയുടെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ സിനിമ കാണുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ നിർബന്ധമായി പാലിക്കേണ്ടതുണ്ട് എന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പുകവലി പാടില്ല, മദ്യപിക്കരുത്, മാംസം കഴിക്കരുത് എന്നിങ്ങനെയായിരുന്നു പോസ്റ്റിലെ നിർദേശങ്ങൾ. നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. പിന്നാലെ നിറയെ ട്രോളുകളും നിറയാൻ തുടങ്ങി. ഇപ്പോഴിതാ ഈ പോസ്റ്ററിനെക്കുറിച്ച് വ്യക്തത വരുത്തുകയാണ് നടൻ റിഷബ് ഷെട്ടി. ആരോ വ്യാജമായി നിർമിച്ച പോസ്റ്റർ ആണ് അതെന്നും പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും റിഷബ് പറഞ്ഞു. സിനിമയുടെ കേരള പ്രമോഷനിലാണ് നടന്റെ പ്രതികരണം.

'ചേട്ടാ അതൊരു ഫേക്ക് ന്യൂസാണ്. ആരോ ഒരാൾ ഇട്ട പോസ്റ്റാണത്. അതിനെക്കുറിച്ച് ഇപ്പോൾ നാഷ്ണൽ ലെവൽ ചർച്ചകൾ നടക്കുന്നുണ്ട്. അത് എന്തിനാണ് അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് അറിയില്ല. ടീമിലെ ആരുമല്ല. കാന്താരയുടെ ഡിസൈൻ വെച്ച് തന്നെയാണ് പോസ്റ്റ് പ്രചരിച്ചത്. അതൊരു ഫേക്ക് ന്യൂസ് ആണ്. അല്ലെങ്കിൽ തന്നെ ആരാണ് അങ്ങനെ ഒക്കെയ് പറയുക. ഒരു മനുഷ്യന്റെ ഹാബിറ്റ്, ഫുഡ്, ലൈഫ് സ്റ്റൈൽ ഇതൊന്നും ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല. അത് അവരുടെ ഇഷ്ടമാണ്. സിനിമയിൽ ഒരു ദൈവത്തെ കാണിക്കുന്നുണ്ട് അതുപോലെ എല്ലാ എലമെന്റുകളും ഉണ്ട്. ഞങ്ങൾ നിങ്ങളെ പേടിപ്പിക്കാൻ അല്ല ഇവിടെ വന്നത്. സിനിമ കണ്ട് നിങ്ങൾ അഭിപ്രായം പറയണം,' റിഷബ് ഷെട്ടി പറഞ്ഞു.

ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും കാന്താര അവതരിപ്പിക്കുക. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

Content Highlights: Rishab Shetty says the news circulating in Kantara's name is fake

dot image
To advertise here,contact us
dot image