പുകവലിയേക്കാള്‍ വലിയ വില്ലന്മാരോ? നിങ്ങളറിയാതെ ശ്വാസകോശത്തെ നശിപ്പിക്കുന്ന 3 ശീലങ്ങള്‍ അറിയാം

ശ്വസനത്തെയും ആരോഗ്യത്തെയും രഹസ്യമായി കാര്‍ന്ന് തിന്നുന്ന ആ ശീലങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം

പുകവലിയേക്കാള്‍ വലിയ വില്ലന്മാരോ? നിങ്ങളറിയാതെ ശ്വാസകോശത്തെ നശിപ്പിക്കുന്ന 3 ശീലങ്ങള്‍ അറിയാം
dot image

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നും അത് നമ്മുടെ ശ്വാസകോശത്തെ നശിപ്പിക്കുമെന്നും നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാല്‍ പുകവലിയേക്കാള്‍ ദോഷകരവും അതേസമയം നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ തുടരുന്നതുമായ മൂന്ന് ശീലങ്ങളെ പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. ശ്വസനത്തെയും ആരോഗ്യത്തെയും രഹസ്യമായി കാര്‍ന്ന് തിന്നുന്ന ആ ശീലങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ഭക്ഷണക്രമം

ശ്വാസകോശത്തിന്റെ മാത്രമല്ല നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. നിരവധി ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. അതേ സമയം, സംസ്‌കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ അമിതമായ ഉപ്പ്, ഉയര്‍ന്ന പഞ്ചസാര എന്നിവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് ശ്വാസകോശത്തിന് വലിയ ദോഷം ചെയ്‌തേക്കാം. ഇതിനൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കാനും മറക്കരുത് കാരണം, ശ്വാസനാളം വൃത്തിയായ സൂക്ഷിക്കാന്‍ ദിവസവും കുറഞ്ഞത് 6 മുതല്‍ 8 ഗ്ലാസ് വരെ വെള്ളം കുടിക്കുക.

Also Read:

ഉദാസീനമായ ജീവിതശൈലി

ജീവിതശൈലി ഒരു വ്യക്തിയുടെ ആരോഗ്യം, ആയുസ്, കരുത്ത് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാസീനമായ ജീവിതശൈലി ശ്വസനവുമായി ബന്ധപ്പെട്ട പേശികളെ ദുര്‍ബലപ്പെടുത്തുകയും ശ്വസവ്യവസ്ഥയെ താളം തെറ്റിക്കുകയും ചെയ്യുന്നു.
ഖനനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദോഷകരമായ പുക, വിഷവസ്തുക്കള്‍ എന്നിവയുമായി സമ്പര്‍ക്കം ഉണ്ടാകുന്നു. ഇത് ശ്വാസകോശത്തെ ബാധിക്കുന്നു. പല തൊഴിലാളികളും കല്‍ക്കരി, സിലിക്ക കണികകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു, ഇത് ന്യൂമോകോണിയോസിസ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ശ്വാസകോശത്തില്‍ പാടുകള്‍ ഉണ്ടാക്കുകയും ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് ശ്വസന അണുബാധകളുടെയും സിഒപിഡിയുടെയും വര്‍ദ്ധനവിനും കാരണമായേക്കാം.

ഇത് കൂടാകെ മദ്യപാനവും ആരോഗ്യത്തെയും ശ്വാസകോശത്തെയും ദുര്‍ബലപ്പെടുത്തുന്നു. പതിയെ ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം കുറയ്ക്കുകയും മ്യൂക്കോസിലിയറി ക്ലിയറന്‍സിന്റെ തടസ്സം, ആല്‍വിയോളാര്‍ എപ്പിത്തീലിയല്‍ തടസ്സത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വായു മലിനീകരണം

വായു മലിനീകരണം നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കൾ കത്തിക്കുന്നത് പോലെയുള്ള ശീലങ്ങൾ പലരിലും കാണാറുണ്ട്. ഈ ശീലങ്ങൾ മലിനമായ അന്തരീക്ഷത്തില്‍ കഴിയുന്നതും വിവിധ ദോഷകരമായ വാതകങ്ങള്‍ ശ്വസിക്കുന്നതും ക്രോണിക് ഒബ്ര്‌സട്കറ്റീവ് പള്‍മണറി ഡിസീസ്, ആസ്ത്മ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. അതിനാൽ നിങ്ങൾക്ക് കഴിയും വിധം വായു മലിനമാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുക.

Content Highlights-3 habits that are destroying your lungs without you knowing it.

dot image
To advertise here,contact us
dot image