
തിരുവനന്തപുരം: പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മുറിയില്‍ കയറി ഒളിച്ചിരുന്ന് യുവാവ്. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ചിറയിന്‍കീഴ് സ്വദേശിയായ രാഹുല്‍ രാജാണ് പ്രതി. ഇയാളും വര്‍ക്കല സ്വദേശിനിയായ 23കാരിയും പ്രണയത്തിലായിരുന്നു. യുവതി പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഇയാള്‍ വീട്ടിലെത്തി ഒളിച്ചിരുന്നത്. വസ്ത്രം മാറുന്നതിനിടെ പ്രതിയെ കണ്ട യുവതി നിലവിളിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ വര്‍ക്കല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Content Highlights- police takes case against man who hide woman's room in varkala