ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ഓണാഘോഷം വർണാഭമായി

ഐവൈസിസി ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് കൺവീനർ റിച്ചി കളത്തൂരേത്ത്, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി

ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ഓണാഘോഷം വർണാഭമായി
dot image

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് ഹാളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധതരം കലാപരിപാടികളും മത്സരങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടി..

കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണപ്പൂക്കളം, ഓണസദ്യ, വടംവലി, ക്വിസ് മത്സരങ്ങൾ, ഓണപ്പാട്ടുകൾ, സുന്ദരിക്ക് പൊട്ടുതൊടൽ, നൃത്തം, നാടൻ കലാരൂപങ്ങൾ, ബന്നു തീറ്റ മത്സരം, മിഠായി പെറുക്കൽ, മെമ്മറി ടെസ്റ്റ് എന്നിവയും നടന്നു. ഹരിദാസ് മാവേലിക്കര അവതരിപ്പിച്ച മിമിക്രിയും പരിപാടിയുടെ ഭാഗമായിരുന്നു. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ് മുഖ്യഥിതി ആയി പങ്കെടുത്തു.

ഐവൈസിസി ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് കൺവീനർ റിച്ചി കളത്തൂരേത്ത്, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഐവൈസിസി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാഫി വയനാട് ഓണസദ്യ വിതരണത്തിന് നേതൃത്വം നൽകി.

Content Highlights: IYCC Bahrain National Committee's Onam celebrations turned colorful

dot image
To advertise here,contact us
dot image