കരുണ്‍ നായരില്ല? പകരം മറ്റൊരു മലയാളി താരം! വിന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌ക്വാഡ് നാളെ പ്രഖ്യാപിക്കും

ആദ്യ ടെസ്റ്റ് ഒക്ടോബർ രണ്ട് മുതൽ ആറ് വരെ അഹമ്മദാബാദിൽ നടക്കും

കരുണ്‍ നായരില്ല? പകരം മറ്റൊരു മലയാളി താരം! വിന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌ക്വാഡ് നാളെ പ്രഖ്യാപിക്കും
dot image

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ് ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിനെ നാളെ പ്രഖ്യാപിക്കും. പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ടീമിൽ കളിക്കില്ല. അതുകൊണ്ട് തന്നെ പന്തിന് പകരം ധ്രുവ് ജുറേലായിരിക്കും വിക്കറ്റ് കീപ്പറായി കളിക്കുക.

ഇം​ഗ്ലണ്ടിനെതിരെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ തിളങ്ങാൻ സാധിക്കാതിരുന്ന മലയാളി താരം കരുണ്‍ നായരെ ഇത്തവണ പരി​ഗണിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ താരത്തിന് മികവ് ആവർത്തിക്കാൻ സാധിച്ചിരുന്നില്ല. ഇംഗ്ല‌ണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ എട്ട് ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത കരുണിന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടാന്‍ സാധിച്ചത്. ആകെ 205 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.

അതേസമയം കരുൺ നായരിന് പകരം മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലിനെ ടീമിലേക്ക് പരി​ഗണിക്കുമെന്നും സൂചനകളുണ്ട്. ഓസ്‌ട്രേലിയ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ ദേവ്ദത്ത് പടിക്കലിന് സാധിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ താരം 150 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി മാറിയിരുന്നു. ഇതോടെയാണ് കരുണിനെ വെട്ടി ദേവ്ദത്തിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ആദ്യ ടെസ്റ്റ് ഒക്ടോബർ രണ്ട് മുതൽ ആറ് വരെ അഹമ്മദാബാദിൽ നടക്കും. ഒക്ടോബർ 10 മുതൽ ന്യൂ ഡൽഹിയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

Content Highlights: BCCI selectors to drop Karun Nair for West Indies series? | India Test squad Announcement

dot image
To advertise here,contact us
dot image