
ഏഷ്യാ കപ്പിലും രണ്ടാമതും ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയെ വിമർശിച്ച് മുന്‍ താരങ്ങള്‍. സല്‍മാന്‍ ആഘയാണ് ടീമിലെ ഏറ്റവും ദുര്‍ബല താരമെന്നും അദ്ദേഹം ഈ ടീമിലെസ്ഥാനം അര്‍ഹിക്കുന്നില്ലെന്നും മുന്‍ താരം ഷൊയൈബ് അക്തര്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ പാകിസ്താൻ ഇങ്ങനെ തോല്‍ക്കുന്നതു കാണുമ്പോള്‍ വേദനയുണ്ടെന്നായിരുന്നു മുന്‍ പാക് താരം വസീം അക്രമിന്‍റെ പ്രതികരണം. ബോളർമാരെ എങ്ങനെ ഉപയോഗിക്കണമെന്ന് ക്യാപ്റ്റന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൽമാൻ അലി ആഘയുടെ കയ്യിൽ നിന്നും ഒരു ശരാശരി പ്രകടടണം പോലും പ്രതീക്ഷിക്കാനാവില്ലെന്ന് മിസ്ബാ ഉള്‍ ഹഖും പറഞ്ഞു. ഇതുവരെ നടന്ന നാല് മത്സരങ്ങളിൽ 40 റൺസ് മാത്രമാണ് ആഘയ്ക്ക് നേടാനായിട്ടുള്ളത്.
മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്. ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ.
Content Highlights: Former Pakistani players against Salman Agha