വാഹനങ്ങളിൽ മോഡിഫിക്കേഷൻ, 100 കാറുകളും 40 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്ത് ഷാർജ പൊലീസ്

എല്ലാ ഡ്രൈവർമാരോടും നിയമങ്ങൾ പാലിക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങളിലൂടെ പൊതുസുരക്ഷ നിലനിർത്താൻ സഹകരിക്കാനും ആവശ്യപ്പെട്ടു

വാഹനങ്ങളിൽ മോഡിഫിക്കേഷൻ, 100 കാറുകളും 40 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്ത് ഷാർജ പൊലീസ്
dot image

അനധികൃതമായി രൂപമാറ്റം ചെയ്ത 100 കാറുകളും 40 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തതായി ഷാർജ പൊലീസ്. നഗരത്തിലുടനീളം നടത്തിയ പരിശോധനകളിലൂടെയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. നിയമവിരുദ്ധമായ രൂപമാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും റോഡ് സുരക്ഷക്ക് ഭീഷണിയാവുകയും ചെയ്യുന്നതിനാലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ പട്രോളിം​ഗും ചെക്ക് പോസ്റ്റുകളും പരിശോധനകൾക്കായി അധികൃതർ ഉപയോ​ഗിച്ചു.

അനധികൃതമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത്, പ്രത്യേകിച്ച് അമിത ശബ്ദമുണ്ടാക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുകയും ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ അപകടത്തിലാക്കുകയും ചെയ്യുന്ന നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

എല്ലാ ഡ്രൈവർമാരോടും നിയമങ്ങൾ പാലിക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങളിലൂടെ പൊതുസുരക്ഷ നിലനിർത്താൻ സഹകരിക്കാനും ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായാണ് ഇത്തരം കാമ്പയിനുകൾ നടത്തുന്നത്. ഈ നടപടികളുടെ ലക്ഷ്യം ശിക്ഷാനടപടികൾ മാത്രമല്ല, മറിച്ച് പൊതുജനങ്ങളിൽ വാഹനങ്ങൾ ഉപയോ​ഗിക്കുന്നതിൽ അവബോധം സൃഷ്ടിക്കുകയും സമൂഹത്തിന് ദോഷകരമായ പെരുമാറ്റങ്ങൾ ഒഴിവാക്കുകയുമാണെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Sharjah Police seize 100 vehicles, 40 motorcycles over illegal modifications

dot image
To advertise here,contact us
dot image